അധോലോക നായകന്മാർ മുതൽ സിനിമാതാരങ്ങൾ വരെ, സ്പോർട്സ് ഹീറോകൾ മുതൽ ബിസിനസ് ടൈക്കൂണുകൾവരെ, ലോകത്ത് ലാൻഡ്ക്രൂസർ എന്ന പേരിന് ആരാധകർ ഏറെയാണ്. കൊളംബിയൻ അധോലോക രാജാവ് പാബ്ലോ എസ്കോബാറിെൻറ ഗ്യാരേജിൽ ഏറ്റവുംകൂടുതൽ ഉണ്ടായിരുന്നത് ലാൻക്രൂസറുകളായിരുന്നു. സഹാറയുടെ ഒാരങ്ങളിൽ കിടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും മഞ്ഞുമൂടിയ അലാസ്കയിലും ഒരുപോലെ ജനപ്രിയമായ വാഹനമാണിത്. അടുത്തിടെയാണ് പുതിയ ലാൻഡ്ക്രൂസർ ടൊയോട്ട വിപണിയിലെത്തിച്ചത്.
പുറത്തുവരുന്ന വാർത്തകളനുസരിച്ച് ജപ്പാനിൽ ലാൻഡ്ക്രൂസർ വാങ്ങുന്നവർക്ക് പ്രത്യേക നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട. ഒരു വർഷത്തേക്ക് വാഹനം മറിച്ചുവിൽക്കരുതെന്നാണ് വാങ്ങാൻ വരുന്നവരോട് കമ്പനി പറയുന്നത്. നിലവിൽ ലോകത്തെ ചുരുക്കം വിപണികളിലാണ് ലാൻഡ്ക്രൂസർ വിൽപ്പനക്കെത്തിയിരിക്കുന്നത്. അതിനാൽതന്നെ ലോകമെമ്പാടുമുള്ള ആവശ്യക്കാർ വാഹനത്തിനായി കാത്തിരിക്കുകയാണ്. ജപ്പാനിൽ നിന്ന് കൂടുതൽ എണ്ണം വാഹനം വാങ്ങി ഉയർന്ന വിലക്ക് മറിച്ചുവിൽക്കുന്നത് പതിവാണ്. ഇത് തടയാനും യഥാർഥ ആവശ്യക്കാർക്കുമാത്രം വാഹനം എത്തിക്കാനുമാണ് ടൊയോട്ട പുതിയ നിബന്ധനവച്ചിരിക്കുന്നത്. പുതിയ 2022 എൽസി 300 ലാൻഡ് ക്രൂസറിന് ജപ്പാനിൽ ആയിരക്കണക്കിന് ബുക്കിങ്ങുകളാണ് ലഭിക്കുന്നത്.
ലോക്കൽ റിപ്പോർട്ടുകൾ പറയുന്നത്
ടൊയോട്ട ലാൻഡ് ക്രൂയിസർ ഉപഭോക്താക്കളെ പുതിയ കരാർ ഒപ്പിടാൻ പ്രേരിപ്പിക്കുന്നതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാങ്ങി ഒരു വർഷത്തിനുള്ളിൽ വാഹനം വീണ്ടും വിൽക്കുന്നതിൽ തടയുന്നതാണ് കരാർ. വാഹനം സ്വന്തമായി ഓടിക്കാൻ ആഗ്രഹിക്കുന്ന 'യഥാർത്ഥ' ഉപയോക്താക്കൾ മാത്രമേ വാങ്ങാവൂ എന്നാണ് ടൊയോട്ട പറയുന്നത്. കരാറിൽ ഒപ്പുവെച്ചശേഷവും വാഹനം വീണ്ടും വിൽക്കുന്ന ഉപഭോക്താക്കളെ നിർദിഷ്ട സമയത്തേക്ക് മറ്റൊരു ടൊയോട്ട വാങ്ങുന്നതിൽ നിന്ന് വിലക്കാനും നീക്കമുണ്ട്. വാഹനം വാങ്ങുമ്പോൾ ഇത്തരത്തിലുള്ള നിബന്ധനകൾ പതിവില്ലെങ്കിലും ലാൻഡ്ക്രൂസറിനായി അതും പാലിക്കാനാണ് ആരാധകരുടെ തീരുമാനം.
14 വർഷം നീണ്ട ഇടവേളക്കുശേഷമാണ് ലാൻഡ് ക്രൂസർ ടൊയോട്ട പുനരവതരിപ്പിക്കുന്നത്. ലാൻഡ് ക്രൂസർ എൽസി 300 ആണ് രണ്ട് തലമുറകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളക്കുശേഷം നിരത്തിലെത്തിയത്. ലാൻഡ് ക്രൂസർ എന്ന െഎതിഹാസിക ഉത്പന്നം പിറന്നിട്ട് 70 വർഷങ്ങൾ തികയുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ടുതന്നെ ജപ്പാൻ ഉൾപ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ ആനിവേഴ്സറി പതിപ്പും ലാൻഡ് ക്രൂസറിനായി ടൊയോട്ട ഒരുക്കിയിട്ടുണ്ട്.
മാറ്റങ്ങൾ
2007 ൽ അരങ്ങേറ്റം കുറിച്ച 200 സീരീസിെൻറ പിൻഗാമിയാണ് പുതിയ ലാൻഡ് ക്രൂയിസർ എൽസി 300 വരുന്നത്. പുതിയ ലാൻഡ് ക്രൂസറിനെ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. എല്ലാ ബോഡി പാനലുകളും മാറിയിട്ടുണ്ടെന്നാണ് ടൊയോട്ടയുടെ അവകാശവാദം. എന്നാൽ രൂപത്തിൽ എൽസി 200 എന്ന പഴയ മോഡലിൽ നിന്ന് വിപ്ലവകരമായ മാറ്റമൊന്നും എൽസി 300 കാണിക്കുന്നില്ല. ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, ഗ്രില്ലിെൻറ അരികിൽ യു-ആകൃതിയിലുള്ള വെൻറ്, ബമ്പറിൽ താഴ്ന്നനിലയിൽ പിടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകൾ എന്നിവ ശ്രദ്ധേയമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. വശങ്ങളിൽ സവിശേഷതകളുള്ളതും ചതുരാകൃതിയിലുള്ളതുമായ വീൽ ആർച്ചുകളും പരിഷ്കരിച്ച വിൻഡോ ലൈനും ഉണ്ട്. പിൻഭാഗം കാര്യമായ കയറ്റിറക്കങ്ങളില്ലാതെയാണ് നിർമിച്ചിരിക്കുന്നത്.
എഞ്ചിൻ
എൽസി 300 ന് പുതിയ എഞ്ചിൻ, പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കും. പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഹനത്തിലുണ്ട്. 3.5 ലിറ്റർ, ട്വിൻ-ടർബോ വി 6 പെട്രോൾ, 409 എച്ച്പി കരുത്തും, 650 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേർന്നിരിക്കുന്നു. 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ടൊയോട്ടയുടെ അവകാശവാദം. മുമ്പത്തെ ജെൻ എസ്‌യുവിയിൽ ലഭ്യമായ 5.7 ലിറ്റർ വി 8 നെ ഈ യൂനിറ്റ് മാറ്റിസ്ഥാപിക്കുന്നു. കൂടാതെ, 3.3 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമുണ്ട്. 305 എച്ച്പി, 700 എൻഎം ടോർക്ക് എന്നിവ ഉത്പാദിപ്പിക്കാൻ പ്രാപ്തമായ എഞ്ചിനാണിത്.
പുതിയ വാഹനത്തിന് വിപുലമായ മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റം ഉണ്ട്. ഡീപ് സ്നോ, ഓട്ടോ മോഡുകൾ പ്രത്യേകതകളാണ്. മൾട്ടി-ടെറൈൻ മോണിറ്റർ സിസ്റ്റം അണ്ടർബോഡി ക്യാമറയും ഉൾക്കൊള്ളുന്നു. ത്ത് ഒരു പുതുക്കിയ ക്രാൾ നിയന്ത്രണ സംവിധാനം എസ്‌യുവിയുടെ വേഗത നിലനിർത്തുന്നു.
ഇൻറീരിയർ
ബീജ് നിറത്തിലുള്ള ലെതറിൽ പൊതിഞ്ഞ ഉൾവശം ആഡംബരം അനുഭവിപ്പിക്കുന്നതാണ്. സ്റ്റാൻഡേർഡ് 9.0 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ അല്ലെങ്കിൽ അതിലും വലിയ 12.3 ഇഞ്ച് ഓപ്‌ഷണൽ സ്‌ക്രീൻ എന്നിവ തെരഞ്ഞെടുക്കാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിങ്, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന വേരിയൻറുകളിൽ ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, എയർ അയനൈസർ, ഫിംഗർപ്രിൻറ് സംവിധാനം എന്നിവയ്‌ക്കൊപ്പം ഒരു പവർഡ് ടെയിൽഗേറ്റും ലഭ്യമാകും.
300 ജിആർ സ്പോർട്ട്
പുതിയ ലാൻഡ് ക്രൂയിസർ എൽസി 300 ശ്രേണിയിൽ പുതിയൊരു മിഡ് റേഞ്ച് ജിആർ സ്പോർട് വേരിയൻറും ഉൾപ്പെടുത്തിയിട്ടുണ്ട്. അല്പം വ്യത്യസ്തമായ സ്റ്റൈലിംഗ്, ഉയരം കൂടിയ പ്രൊഫൈൽ ടയറുകളുള്ള ചെറിയ അലോയ് വീലുകൾ എന്നിവ ഇൗ മോഡലിെൻറ പ്രത്യേകടതകളാണ്. വാഹനത്തിെൻറ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ലാൻഡ് ക്രൂയിസർ എൽസി 300 ജിആർ സ്പോർട് ഓഫ്-റോഡ്-ഫോക്കസ്ഡ് സസ്പെൻഷൻ സജ്ജീകരണവുമായി വരുമെന്നാണ് സൂചന. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതുവരെ ടൊയോട്ട മുമ്പത്തെ ജെൻ ലാൻഡ് ക്രൂയിസറായ എൽസി 200 ഇന്ത്യയിൽ വിൽക്കുകയായിരുന്നു. പുതിയ ലാൻഡ് ക്രൂസർ ഭാവിയിൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.