ആറ്റുനോറ്റിരുന്ന് വാങ്ങിയ 20 ലക്ഷത്തിന്റെ സൂപ്പർ ബൈക്ക് അജ്ഞാതർ തീവച്ച് നശിപ്പിച്ചു; പരാതിയുമായി യുവാവ്

ആഗ്രഹിച്ച് വാങ്ങിയ സൂപ്പർ ബൈക്ക് മൂന്ന് ആഴ്ച്ച തികയുംമുമ്പ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചെന്ന പരാതിയുമായി യുവാവ്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. രാജേഷ് ചൗ​ഗ്ലെ ആണ് പരാതിക്കാരൻ. തന്റെ സ്വപ്ന ബൈക്കായ കാവസാക്കി നിഞ്ച ഇസഡ് എക്സ് 10ആർ ആണ് നശിപ്പിക്കപ്പെട്ടതെന്ന് ഇയാൾ പറയുന്നു. വാഹനം വാങ്ങി 17 ദിവസത്തിനകമാണ് ദുരന്തം സംഭവിച്ചത്.

ദീപാവലിയോടനുബന്ധിച്ചാണ് രാജേഷ് ബൈക്ക് വാങ്ങിയത്. ഇത് ആഘോഷിക്കാൻ കോലാപൂരിൽ രാജേഷ് ഒരു ഘോഷയാത്രയൊക്കെ നടത്തിയിരുന്നു. കാവസാക്കി നിഞ്ച ഇസഡ് എക്സ് 10ആറിന് ഇന്ത്യയിൽ 21 ലക്ഷം രൂപയാണ് വില. ബൈക്കിനൊപ്പം സമീപത്ത് ഉണ്ടായിരുന്ന കാറും കത്തിനശിച്ചിട്ടുണ്ട്.

രാജേഷിന്റെ ഭാര്യാസഹോദരൻ നിഖിൽ പജായി അടുത്തിടെ വാങ്ങിയ കാറാണ് ഇത്തരത്തിൽ നശിച്ചത്. ദീപാവലി ദിനത്തിലാണ് കാറിന്റേയും ഡെലിവറി നടന്നത്. പുലർച്ചെയാണ് അക്രമികൾ ബൈക്കിനും കാറിനും തീയിട്ടതെന്ന് പരാതിയിൽ പറയുന്നു.

കോലാപൂരിലെ കർവീർ പോലീസ് സ്റ്റേഷനിലാണ് രാജേഷ് പരാതി നൽകിയത്. പരാതി ലഭി​െച്ചന്നും രാജേഷ് ഇതുവരെ ആരെയും സംശക്കെുന്നതായി പറഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അയാൾക്ക് ആരുമായും ശത്രുതയില്ലെന്നും അസൂയയാകാം സംഭവിത്തിന് കാരണമെന്നുമാണ് പൊലീസ് നിഗമനം.

കാവസാക്കി നിഞ്ച ഇസഡ് എക്സ് 10ആർ സൂപ്പർ ബൈക്ക്

കാവസാക്കി ഇസഡ് എക്സ് 10ആർ സൂപ്പർ ബൈക്ക് ഒറ്റ വേരിയന്റിലാണണ്‍ലഭ്യമാകുന്നത്. ലൈം ഗ്രീന്‍, പേള്‍ റോബോട്ടിക് വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ബൈക്ക് ഫീച്ചറുകളുടെ കാര്യത്തില്‍ മികച്ചതാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 998 സിസി, 4-സിലിണ്ടര്‍, DOHC എഞ്ചിനാണ് ബൈക്കിൽ. ഈ എഞ്ചിന്‍ 13,200 rpm-ല്‍ 200.2 bhp പവറും 11,400 rpm-ല്‍ 114.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.


Tags:    
News Summary - 3 week-old Kawasaki Ninja ZX10R superbike worth over Rs. 20 lakh set on fire: FIR registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.