വാഹനനിബിഢമായ നിരത്തിലൂടെ ടൊേയാട്ട ലാൻഡ് ക്രൂസറിൽ പാഞ്ഞുപോകുന്ന ബാലന്‍റെ വീഡിയോ വൈറലായി. പാകിസ്ഥാനിലെ ഏഴാമത്തെ വലിയ നഗരമായ മുൾട്ടാനിൽ നിന്നാണ് വീഡിയോ പ്രചരിച്ചത്. കറുത്ത ടൊയോട്ട ലാൻഡ് ക്രൂയിസർ വി 8 ആൺകുട്ടി എഴുന്നേറ്റ്നിന്ന് ഓടിക്കുന്നതായാണ് വീഡിയോയിലുള്ളത്. കുട്ടിക്ക് അഞ്ചോ ആറോ വയസുമാത്രമാണ് പ്രായം തോന്നിക്കുന്നത്.
നിയമലഘനം വൈറലായതോടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ പോലീസ്. നഗരത്തിലെ തിരക്കേറിയ ബോസൻ റോഡിലൂടെയാണ് ലാൻഡ്ക്രൂസർ പാഞ്ഞുപോയത്. മറ്റൊരു വാഹനത്തിൽ സഞ്ചരിച്ച യാത്രികരാണ് വീഡിയോ പകർത്തിയത്. ഓടിക്കുേമ്പാൾ എസ്‌യുവിയുടെ പെഡലുകളിലേക്ക് കാലുകൾ എത്താൻ കുട്ടി എഴുന്നേറ്റ് നിൽക്കുന്നതായാണ് വീഡിയോയിലുള്ളത്. ലാൻഡ് ക്രൂസറിനുള്ളിൽ മുതിർന്നവരെയൊന്നും കാണാൻ ഉണ്ടായിരുന്നില്ല. വാഹനം പോലീസ് ചെക് പോയിന്‍റുകളിൽ പിടിക്കപ്പെട്ടിട്ടില്ല എന്നതും വിചിത്രമാണ്.
A small kid driving Landcruiser in Multan 😳 how's his feet even touching pedals. Whose kid is this 😂 pic.twitter.com/h5AXZztnYb
— Talha (@talha_amjad101) January 26, 2021
നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിൽ പോലീസുകാരോ ട്രാഫിക് വാർഡൻമാരോ കുട്ടിയെ തടഞ്ഞിരുന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കളെ തിരിച്ചറിയാൻ പോലീസ് നടപടി ആരംഭിച്ചത്. ഇത്രയും ചെറുപ്രായത്തിൽ കുട്ടിയെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് നിരവധിപേർ മാതാപിതാക്കളെ വിമർശിച്ച് വീഡിയോയിൽ കമന്‍റുകൾ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.