പുതുവർഷത്തിൽ നിരവധി വാഹനങ്ങളാണ് രാജ്യത്ത് അവതരിപ്പിക്കാനിരിക്കുന്നത്. ടൊയോട്ട ഹൈലക്സ് മുതൽ കിയ കാറൻസ്വരെ ജനുവരി ലോഞ്ചിൽ ഉൾപ്പെട്ടിട്ടുണ്ട്. കോവിഡും ഒമിക്രോണും പിടിമുറുക്കിയില്ലെങ്കിൽ ഈ വമ്പൻമാരെല്ലാം ഒന്നിനുപുറമേ ഒന്നായി ഈ മാസംതന്നെ നിരത്തിലെത്തും.
1.കിയ കാറൻസ്
സെൽറ്റോസ്, സോണറ്റ്, കാർണിവൽ എന്നീ മോഡലുകൾക്കുശേഷം കിയ മോേട്ടാഴ്സ് അവതരിപ്പിക്കുന്ന എം.പി.വിയാണ് കാറൻസ്. എം.പി.വിക്കും എസ്.യു.വിക്കും ഇടയിൽ സ്ഥാനമുള്ള വാഹനം എന്നാണ് കാറൻസിനെ കിയ വിശേഷിപ്പിക്കുന്നത്. മൂന്ന് നിരയിലായി ആറ്, ഏഴ് സീറ്റുകളുള്ള വാഹനമാണ് കാറൻസ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ അഞ്ച് വകഭേദങ്ങളിലാവും വാഹനം പുറത്തിറങ്ങുക. ഉപഭോക്താക്കൾക്ക് ജനുവരി 14 മുതൽ കിയ ഔട്ട്‌ലെറ്റുകൾ വഴി വാഹനം ബുക്ക് ചെയ്യാം.ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ വാഹനം ലഭ്യമാകുമെന്ന് കിയ സ്ഥിരീകരിച്ചു.
എൻട്രി ലെവലിൽ 115 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും. 140 എച്ച്പി, 1.4 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിൻ ഉയർന്ന വേരിയന്റുകളിൽ ലഭ്യമാണ്. 115 എച്ച്‌പി, 1.5 ലിറ്റർ ഡീസൽ എഞ്ചിനിലും കാറെൻസ് വരും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ സ്റ്റാൻഡേർഡ് ആയിരിക്കും. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കും. 1.4 ലിറ്റർ ടർബോ-പെട്രോളിന് മാത്രമേ ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്‌സ് ലഭ്യമാകൂ.പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിൽ കാറെൻസ് വിൽക്കും. വേരിയന്റിനെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകൾ വാഹനം ലഭിക്കും.
2. ടൊയോട്ട ഹൈലക്സ്
ടൊയോട്ടയുടെ ലോകപ്രശസ്ത പിക്കപ്പ് ഹൈലക്സ് ജനുവരിയിൽ ഇന്ത്യയിലെത്തും. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 50,000 മുതൽ 2 ലക്ഷം രൂപ വരെയാണ് ബുക്കിങ് തുക. ലൈഫ്സ്റ്റൈൽ വെഹിക്കിൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഹൈലക്സ് ലക്ഷ്വറി പിക്കപ്പാണ്. ഇസുസു ഹൈലാൻഡർ, വി-മാക്സ് തുടങ്ങിയവ മാത്രമുള്ള വിപണിവിഭാഗത്തിൽ ടൊയോട്ടയെപ്പോലൊരു വമ്പൻ വരുേമ്പാൾ പ്രതീക്ഷകളും ഏറും. ഇസുസുവിന് വലിയ സ്വീകരണമൊന്നും ഇന്ത്യയിൽ ലഭിച്ചില്ലെങ്കിലും ടൊയോട്ടക്ക് ആരാധകർ ഏറെയുള്ള നാടായതിനാൽ ഹൈലക്സിെൻറ ഭാവി ശോഭനമാകാനാണ് സാധ്യത.
ഫോർച്യൂണർ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി എന്നിവയ്ക്ക് അടിസ്ഥാനമാകുന്ന ഐഎംവി (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ഹൈലക്‌സ് നിർമിച്ചിരിക്കുന്നത്. ഫോർച്യൂണറുമായി ഫീച്ചർ ലിസ്റ്റും ഇന്റീരിയർ ഘടകങ്ങളും പങ്കിടുന്ന ഹൈലക്സ് ഇന്ത്യക്കാരുടെ പിക്കപ്പ് സ്വപ്നങ്ങളെ പൂർണമായും അട്ടിമറിക്കാൻ ശേഷിയുള്ള വാഹനമാണ്. 2.4 ലിറ്റർ, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈലക്സ്, ഹൈലക്സ് റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളായിരിക്കും ഉണ്ടാവുക.
3. ബി.എം.ഡബ്ല്യൂ എക്സ് 3
പട്ടികയിൽ മൂന്നാമതുള്ളത് ബിഎംഡബ്ല്യു X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്. ജനുവരി രണ്ടാം പകുതിയിൽ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരിഷ്കരിച്ച വാഹനത്തിന്‍റെ പുറംഭാഗം കൂടുതൽ ആധുനികമാണ്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ തുടങ്ങിയ പ്രത്യേകതയാണ്. പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് ഇന്റീരിയറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
4.വോൾവോ എക്സ്.സി 40 റീചാർജ്
ജാഗ്വാർ, ബിഎംഡബ്ല്യു, ഔഡി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ എല്ലാ പ്രീമിയം വാഹന നിർമ്മാതാക്കളും തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ, വോൾവോയും ഇതേ പാതയിലാണ്. അവരുടെ പുതിയ ഇ.വിയായ എക്സ്.സി 40 റീചാർജുമായാണ് വോൾവോ എത്തുന്നത്. 78 kWh ബാറ്ററി പാക്കിലാണ് വാഹനം പ്രവർത്തിക്കുന്നത്. വൈദ്യുത മോട്ടോറുകൾ 402 PS ഉം 660 Nm ഉം ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ഡ്രൈവിങ് റേഞ്ച് 418 കിലോമീറ്ററാണ്. 150 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ 40 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
5. സ്‌കോഡ കോഡിയാക്
സ്‌കോഡ തങ്ങളുടെ മുൻനിര എസ്‌യുവി കോഡിയാക് ജനുവരി 10ന് പുറത്തിറക്കും. എസ്‌യുവിയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. കോഡിയാക് ഇനിമുതൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. 190 PS പവറും 320 Nm ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. 7-സ്പീഡ് ഡി.എസ്.ജി ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. ഫോർവീൽ വാഹനമാണ് പുതിയ കോഡിയാക്. സ്റ്റൈൽ, സ്‌പോർട്ട്‌ലൈൻ, എൽ ആൻഡ് കെ എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ടാകും. 36.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
6. ഔഡി ക്യു 7
ജനുവരിയിലെ ലോഞ്ചിങിന് മുന്നോടിയായി ക്യു 7 എസ്‌യുവിയെ ഔഡി ടീസ് ചെയ്തിട്ടുണ്ട്. 335 bhp പരമാവധി കരുത്തും 500 Nm ടോർകും ഉത്പാദിപ്പിക്കുന്ന 3.0-ലിറ്റർ ടർബോചാർജ്ഡ് V6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ ഉപയോഗിച്ച് നാല് ചക്രങ്ങളിലേക്കും പവർ കൈമാറുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്സാണ് വാഹനത്തിന്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ക്യൂ 7 ലഭിക്കും. പുതിയ ലക്ഷ്വറി എസ്‌യുവിയുടെ അസംബ്ലിങ്ങും ഓഡി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.