കണ്ടവർ കണ്ടവർ വാപൊളിച്ചുനിന്നുപോയ ഒരു വീഡിയോയുടെ വിശേഷങ്ങളാണിപ്പോൾ ട്വിറ്ററിൽ പറന്നുനടക്കുന്നത്. മധ്യപ്രദേശിൽ നിന്നുള്ള 90 കാരിയാണ് തെൻറ ഡ്രൈവിങ് വൈഭവംകൊണ്ട് നാട്ടുകാരെ അമ്പരപ്പിച്ചത്. അവസാനം തെൻറ നാട്ടുകാരിയുടെ വീഡിയോ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻവരെ ട്വിറ്റിൽ പങ്കുവച്ചു. 'പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് ഇൗ മുത്തശ്ശി കാണിച്ചുതരുന്നു. പ്രായം വെറുമൊരു നമ്പരാണ്. നിങ്ങളുടെ ജീവിതം ജീവിച്ചുതീർക്കാൻ എന്തിനോടെങ്കിലുമുള്ള അഭിനിവേശം മാത്രംമതി'-ശിവ്രാജ് സിങ് ചൗഹാൻവീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ബിലാവലി പ്രദേശത്ത് താമസിക്കുന്ന രേഷം ബായ് തൻവാറിെൻറ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പഴയ മാരുതി 800 ഹാച്ച്ബാക്കിലായിരുന്നു സാരിയുമുടുത്ത് രേഷം ബായ് കുതിച്ചത്. ഇവരോടൊപ്പം മകനും ഉണ്ടായിരുന്നു. സമാന്തരമായി വാഹനത്തിൽ സഞ്ചരിക്കുന്നവരാണ് ഇവരുടെ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. മകളും മരുമകളുമുൾപ്പെടെ എല്ലാ കുടുംബാംഗങ്ങൾക്കും തെൻറ ഡ്രൈവിങ് കഴിവുകൾ അറിയാമെന്നതിനാലാണ് താൻ വാഹനം ഹൈവേയിലൂടെ പറത്തിയതെന്ന് രേഷംബായ് പറയുന്നു. 'എനിക്ക് ഡ്രൈവിങ് ശരിക്കും ഇഷ്ടമാണ്. ഞാൻ കാറുകളും ട്രാക്ടറുകളും ഓടിച്ചിട്ടുണ്ട്'-വാർത്താ ഏജൻസി എ.എൻ.െഎയോട് അവർ പറഞ്ഞു.
ട്വിറ്ററിൽ നൂറുകണക്കിനുപേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇവർക്ക് ലൈസൻസ് ഉണ്ടോ എന്നതായിരുന്നു നെറ്റിസൺസ് പ്രധാനമായും ഉയർത്തിയ ചോദ്യം. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 75 വയസ്സായി പരിമിതപ്പെടുത്തുന്നതിന് മോട്ടോർ വാഹന നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്.
दादी मां ने हम सभी को प्रेरणा दी है कि अपनी अभिरुचि पूरी करने में उम्र का कोई बंधन नहीं होता है।
— Shivraj Singh Chouhan (@ChouhanShivraj) September 23, 2021
उम्र चाहे कितनी भी हो, जीवन जीने का जज़्बा होना चाहिए! https://t.co/6mmKN2rAR2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.