കൊറിയൻ കമ്പനിയായ കിയയുടെ എം.പി.വി, കാർണിവൽ സ്വന്തമാക്കി നടൻ ഷൈൻ ടോം ചാക്കോ. ടോയോട്ട ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയായാണ് കാർണിവൽ അറിയപ്പെടുന്നത്. എന്നാൽ ഇന്നോയിൽ നിന്ന് ഭിന്നമായി വേരിയൻറുകളുടെ എണ്ണം കുറവും വില വളരെ കൂടുതലുമാണ്. തൃശൂരിലെ ഷോറൂമിൽ മാതാപിതാക്കളോടൊപ്പം എത്തിയാണ് ഷൈൻ കറുത്ത നിറമുള്ള കാർണിൽ ഏറ്റുവാങ്ങിയത്. തെൻറ ഫേസ്ബുക്ക് പേജിലൂടെ ഷൈൻ തെന്നയാണ് വാഹനം വാങ്ങിയ വിവരം വെളിപ്പെടുത്തിയത്. സഹസംവിധായകനായി കടന്നുവന്ന് മലയാള സിനിമയിലെ നായക നിരയിലേക്ക് ഉയർന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ലൗ, ഷെയ്ൻ നിഗത്തിനൊപ്പമുള്ള ഇഷ്ഖ് ആദ്യമായി നായകനായ ഇതിഹാസ തുടങ്ങിയ ഷൈനിെൻറ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രീമിയം എം.പി.വി
2020 ഡൽഹി ഓട്ടോ എക്സ്പോയിലാണ് കിയ കാർണിവൽ ആദ്യമായി അവതരിപ്പിക്കുന്നത്. 24.95 ലക്ഷത്തിലാണ് വാഹനത്തിെൻറ വില തുടങ്ങുന്നത്. 33.95 ലക്ഷമാണ് ഉയർന്ന വകഭേദത്തിൻെറ വില. വിശാലമായ അകത്തളവും ആധുനിക ഡിസൈനുമാണ് കാർണിവെല്ലിന് കിയ നൽകിയിരിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ കയറാൻ കഴിയുന്ന സ്ലൈഡിങ് ഡോറും കാർണിവെല്ലിൻെറ പ്രത്യേകതയാണ്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ കാർണിവെല്ലെത്തും. ഏഴ്, എട്ട്, ഒമ്പത് സീറ്റ് ഓപ്ഷനുകൾ വാഹനത്തിനുണ്ട്.
എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, എൽ.ഇ.ഡി ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, ടെയിൽഗേറ്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കിയ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡ്യുവൽ ഇലക്ട്രോണിക് സൺറൂഫ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ലാപ്ടോപ് ചാർജിങ് പോയിൻറ്, വൺ ടച്ച് സ്ലൈഡിങ് ഡോർ, ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഉയർന്ന വകഭേദത്തിൽ പിൻസീറ്റ് യാത്രക്കാർക്കായി 10.1 ഇഞ്ച് എൻറർടെയിൻമെൻറ് സ്ക്രീനും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2.2 ലിറ്റർ വി.ജി.ടി ഡീസൽ എൻജിനാണ് കിയ കാർണിവെല്ലിൻെറ ഹൃദയം. 197 ബി.എച്ച്.പി കരുത്തും 440 എൻ.എം ടോർക്കും എൻജിൻ നൽകും. എട്ട് സ്പീഡ് സ്പോർട്മാറ്റിക്കാണ് ട്രാൻസ്മിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.