‘ജയിലർ’ സമ്മാനങ്ങൾ നിലക്കുന്നില്ല; സംവിധായകന്​ ഒന്നരക്കോടിയുടെ പോർഷെ

രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ആഗസ്റ്റ് 10ന് തിയറ്ററുകളിൽ എത്തിയ ജയിലർ വിജയകരമായി പ്രദർശനം തുടരുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കാലാനിധി മാരൻ നിർമിച്ച ചിത്രം ആഗോളതലത്തിൽ 600 കോടി നേടിയിട്ടുണ്ട്. 350 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.

ജയിലർ കോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ, അണിയറ പ്രവർത്തകർക്ക്​ വിവിധ സമ്മാനങ്ങളുമായി നിർമാതാക്കളായ സൺ പിക്​ചേഴ്​സ്​ എത്തിയിരിക്കുകയാണ്​. ആദ്യം സിനിമയുടെ ലാഭവിഹിതമാണ് നായകനായ രജനീകാന്തിന്​ സമ്മാനമായി നൽകിയത്. രജനിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് നിർമാതാവ് കലാനിധിമാരൻ ചെക്ക് കൈമാറിയത്.

പണം കൂടാതെ തലൈവർക്ക്​ ആഡംബര കാറും സൺ പിക്​ചേഴ്​സ്​ നൽകി. ഒന്നിന്​ പകരം രണ്ട്​ കാറുകൾ നൽകിയിട്ട്​ ഇഷ്ടമുള്ളത്​ തിരഞ്ഞെടുക്കാനായിരുന്നു സൺ പിക്​ചേഴ്​സ്​ ഉടമയായ കലാനിധിമാരന്‍റെ നിർദേശം. ബിഎംഡബ്ല്യു X7 എസ്‌യുവി, ബിഎംഡബ്ല്യു i7 സെഡാൻ എന്നീ കാറുകളിൽ നിന്ന് ഇഷ്ടപ്പെട്ട വാഹനം താരം തെരിഞ്ഞെടുക്കുന്ന വിഡിയോ സൺപിക്ച്ചേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.ബിഎംഡബ്ല്യു i7 സെഡാൻ വേണ്ടെന്നു വെച്ച് സൂപ്പർസ്റ്റാർ ബിഎംഡബ്ല്യു X7 എസ്‌യുവിയാണ് സമ്മാനത്തിൽ നിന്നും തെരഞ്ഞെടുത്തത്.

ഇപ്പോഴിതാ സംവിധകയകൻ നെൽസണും പുതിയ കാർ നൽകിയിരിക്കുകയാണ്​. ജയിലർ സംവിധായകന് 1.50 കോടിയുടെ ലക്ഷ്വറി എസ്‌യുവിയാണ് നിർമാതാക്കൾ സമ്മാനമായി കൊടുത്തിരിക്കുന്നത്. രജനിക്ക് രണ്ട്​ കാറുകളിൽ ഏതെങ്കിലുമാണ് തെരഞ്ഞെടുക്കാൻ അവസരം കൊടുത്തതെങ്കിൽ നെൽസണ് ബിഎംഡബ്ല്യു iX, ബിഎംഡബ്ല്യു X5, പോർഷ മകാൻ തുടങ്ങിയ മൂന്നു കാറുകളിൽ നിന്നും ഇഷ്‌ടപ്പെട്ടത് തെരഞ്ഞെടുക്കാനാണ് കലാനിധിമാരൻ ആവശ്യപ്പെട്ടത്. ഇതിൽ നിന്ന് പോർഷയാണ് ജയിലർ സംവിധായകൻ തിരഞ്ഞെടുത്തത്. നെൽസണ്​ സിനിമയുടെ ലാഭവിഹിതവും നൽകിയിട്ടുണ്ട്​.

മൂന്നു മോഡലുകളിലും നെൽസൺ കയറുന്നതിന്റെയും പോർഷയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വിഡിയോയും സൺപിക്ച്ചേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ കാർ സമ്മാനിച്ചതിന് സൺപിക്ച്ചേഴ്സിനുള്ള നന്ദിയും നെൽസൺ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

തമിഴ് സിനിമയിൽ കമൽഹാസന്റെ വിക്രത്തിന് ശേഷം ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രമാണ് രജനീകാന്തിന്റെ ജയിലർ. ഏതാണ്ട് 600 കോടി രൂപയോളമാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. സമീപകാലത്ത് ഏറ്റവും ഹിറ്റായ രജനി ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്.

Tags:    
News Summary - After Rajinikanth, Nelson Dilipkumar receives Porsche car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.