നിർത്തിവച്ച ബുക്കിങ് പുനരാരംഭിച്ച് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ബൈക് നിർമാതാക്കളായ റിവോൾട്ട് ഇ.വി. അനിയന്ത്രിതമായി ബുക്കിങ് ലഭിച്ചതിനെതുടർന്നായിരുന്ന ബുക്കിങ് ഇടക്ക് നിർത്തിവച്ചത്. ആർ.വി 400 ബൈക് മോഡലാണ് കമ്പനി വിൽക്കുന്നത്. ഇൗ മാസം 15 വരെ ബൈക് ബുക്ക് ചെയ്യാം. ആർവി 400 െൻറ ആദ്യഘട്ട ബുക്കിങ് വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചിരുന്നു. പരമാവധി ഓർഡർ ലഭിച്ചതിനെതുടർന്നാണ് ബുക്കിങ് നിർത്തിയത്. ജൂലൈ 15 ന് ഉച്ചയ്ക്ക് 12 മുതൽ ആർവി 400 െൻറ ബുക്കിങ് പുനരാരംഭിക്കുമെന്ന് ഇ.വി അധികൃതർ അറിയിച്ചു.
നിലവിൽ ബൈക് ബുക്ക് ചെയ്തവർക്ക് 2021 സെപ്റ്റംബർ മുതൽ ഡെലിവറി ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫെയിം 2 സബ്സിഡി സ്കീമിെൻറ ആനുകൂല്യത്തോടെയാണ് റിവോൾട്ട് ആർ.വി 400 ഇലക്ട്രിക് ബൈക്ക് വരുന്നത്. ഫെയിം 2 സബ്സിഡി തുക സർക്കാർ ഉയർത്തിയതിനെ തുടർന്ന് ഇ-ബൈക്ക് നിർമാതാവ് ബൈക്കിെൻറ വില 28,000 രൂപവരെ കുറച്ചിരുന്നു.
72 വി, 3.24 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുള്ള 3 കിലോവാട്ട് (മിഡ് ഡ്രൈവ്) മോട്ടോറിൽ നിന്നാണ് ആർവി 400 ന് പവർ ലഭിക്കുന്നത്. 85 കിലോമീറ്റർ വേഗതയിൽ ഓടാൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന് കഴിയും. ജിയോഫെൻസിങ്, കസ്റ്റമൈസ്ഡ് ശബ്ദങ്ങൾ, ബൈക് ഡയഗ്നോസ്റ്റിക്സ്, ബാറ്ററി നില, സവാരി ഡാറ്റ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്ന 'മൈ റിവോൾട്ട്' കണക്റ്റിവിറ്റി ആപ്ലിക്കേഷനും ബൈക്കിന് ലഭിക്കും. ആർവി 400 ന് ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സവാരി മോഡുകൾ ലഭിക്കും.
യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കുന്നത്. ഹരിയാനയിലെ മനേസറിലെ ഗ്രീൻഫീൽഡ് നിർമാണ പ്ലാൻറിൽ നിന്നാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ബൈക്കുകൾ എത്തിക്കുന്നത്. നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ ലഭ്യമാണെങ്കിലും ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വിരളമാണ്. നിലവിൽ ലഭിക്കുന്ന മികച്ച ഇ.വി ബൈക്കാണ് ആർ.വി 400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.