ആരാധകരുടെ 'തല', അജിതിെൻറ റഷ്യൻ സഞ്ചാരമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബൈക്കിൽ റഷ്യയിലൂടെ 5000 കിലോമീറ്ററാണ് അജിത് യാത്രചെയ്തത്. എച്ച്. വിനോദിെൻറ 'വാലിമൈ'എന്ന സിനിമയുടെ ഷൂട്ടിനായാണ് താരം റഷ്യയിലെത്തിയത്. ക്ലൈമാക്സ് ചിത്രീകരണത്തിനുശേഷമാണ് റഷ്യയിലൂടെ സഞ്ചരിച്ചാലോ എന്ന ആശയം അജിതിന് ഉണ്ടായതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ലോക്ഡൗൺ കാലത്ത് യാത്ര ചെയ്യാനാകാതെ കുടുങ്ങിയതും പുതിയ സഞ്ചാരത്തിന് പ്രചോദനമായി. ആഗസ്റ്റ് അവസാന വാരമാണ് അജിത് റഷ്യയിലെത്തിയത്.
അദ്ദേഹത്തിെൻറ ദീർഘകാലമായി മുടങ്ങിക്കിടന്ന സിനിമയാണ് വാലിമൈ. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ഹൈദരാബാദിലെ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കിയശേഷമാണ് സിനിമ ടീം റഷ്യയിലേക്ക് പോയത്. അവസാന ഷെഡ്യൂളിൽ വമ്പൻ സ്റ്റണ്ട് സീക്വൻസാണ് റഷ്യയിൽ ചിത്രീകരിച്ചത്. ഷൂട്ടിങ് അവസാനിച്ചശേഷം നാട്ടിലേക്കുള്ള മടക്കത്തിെൻറ ഇടവേളയിലാണ് യാത്ര നടത്തിയത്. ബൈക്കിേൻറയും സഹയാത്രികരുടെയും കൂടെയുള്ള നടെൻറ ഫോട്ടോകൾ സൈബർലോകത്ത് പ്രചരിക്കുന്നുണ്ട്.
തലക്ക് കൂട്ടായി ബി.എം.ഡബ്ല്യു ആർ 1250 ജി.എസ്
തലയുടെ റഷ്യൻ യാത്രക്ക് കൂട്ടായത് ലോകത്തിെൻറ ഏറ്റവും മികച്ച ടൂറിങ് ബൈക്കുകളിലൊന്ന്. ബി.എം.ഡബ്ല്യു മോേട്ടാറാഡിെൻറ ആർ 1250 ജി.എസ് എന്ന കരുത്തനിലേറിയായിരുന്നു അദ്ദേഹത്തിെൻറ റഷ്യൻ സഞ്ചാരം. 1249 സി.സി എഞ്ചിനുള്ള വാഹനത്തിെൻറ പരമാവധി കരുത്ത് 136 ബി.എച്ച്.പിയാണ്. 249 കിലോയാണ് ഭാരം. മൈലേജ് വെറും 15 കിലോമീറ്റർ. ഇന്ത്യയിൽ ഇൗ വാഹനത്തിന് 20 ലക്ഷത്തിലധികം വിലവരും. വരും നാളുകളില അജിത് ഒരു ലോക സഞ്ചാരത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
'ലോക്ഡൗണിന് ശേഷമുള്ള ഇളവ് എന്ന നിലയിൽ, അജിത് തെൻറ മോട്ടോർ സൈക്കിളിൽ ഒരു ലോക പര്യടനം നടത്തുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ട്. നേരത്തേ വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് പോയി, ഏകദേശം 10, 800 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചിരുന്നു'-അജിത്തിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. നേരത്തേതന്നെ ബൈക്കുകളിലും കാറുകളിലും കമ്പമുണ്ടായിരുന്ന അജിത് റേസുകളിൽ പെങ്കടുത്തിരുന്നു.
ഫോർമുല 2 പോലെ ഗൗരവമുള്ള മത്സരങ്ങളിൽ പെങ്കടുത്ത താരംകൂടിയാണ് അജിത്. എഫ് വണ്ണിൽ അപകടത്തിൽ മരിച്ച അയർട്ടിൻ സെന്നയോടുള്ള ആദരസൂചകമായി തെൻറ പിറന്നാളുകൾ ആഘോഷിക്കാത്ത വ്യക്തിയാണ് അജിത്. സെന്ന മരിച്ച ദിവസമാണ് തെൻറ പിറന്നാൾ എന്നതാണ് ആഘോഷങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.