മാറ്റ്​ ബ്ലാക്​ ഫിനിഷിൽ എൻഫീൽഡ്​ ക്ലാസിക്​ 350; ആദ്യ വാക്​​ എറൗണ്ട്​ വീഡിയോ കാണാം

ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ്​ റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350യുടെ പരിഷ്​കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക്​ എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. വാഹനത്തി​െൻറ ചിത്രങ്ങൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്​. എന്നാൽ നിർമാണം പൂർത്തിയായ ക്ലാസികി​െൻറ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ എത്തി. മാറ്റ്​ ബ്ലാക്​ ഫിനിഷിലുള്ള ക്ലാസിക്​ ആണ്​ വീഡിയോയിലുള്ളത്​. നിരവധി മാറ്റങ്ങളുമായാണ്​ ബൈക്ക്​ വിപണിയിലെത്തുക എന്നാണ്​ വീഡി​യോയിൽ നിന്ന്​ മനസിലാവുക.

ഒാഗസ്​റ്റിൽ വാഹനം പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ്​ നിലവിൽ വാഹനപ്രേമികൾ. മാറ്റ്​ ബ്ലാക്​ നിറവും ഫിനിഷിങ്ങിനായി ചുവന്ന ലൈനുകളുമുള്ള മോഡലാണ്​ പുതിയ വീഡിയോയിൽ കാണുന്നത്​. ക്രോം ഫിനിഷിലുള്ള ഹെഡ്‌ലൈറ്റ് കാപ്പും കറുത്ത സീറ്റും ആകർഷകമായ കോമ്പിനേഷനാണ്​. മീറ്റിയോർ 350യിലെ അതേ എഞ്ചിനാണ്​ ക്ലാസിക്കിൾ ഉൾപ്പെടുത്തിയിട്ടുള്ളത്​. മീറ്റിയോറിലെതന്നെ ട്രിപ്പർ നാവിഗേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്​.

പുതിയ വീഡിയോ അനുസരിച്ച്​ നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും റോയൽ എൻഫീൽഡ്​ ക്ലാസികിനായി കരുതിവച്ചിട്ടുണ്ട്​. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്​. പക്ഷെ വീഡിയോയിൽ കാണുന്ന വാഹനത്തിലുള്ള സാധനങ്ങളിൽ ഏതൊക്കെയാണ്​ എക്​സ്​ട്രാ ആക്​സസറികൾ ഏതൊക്കെയാണ്​ സ്​റ്റാ​േൻറർഡ്​ ഫിറ്റിങ്​സ്​ എന്ന്​ വ്യക്​തമല്ല.

ക്ലാസിക്ക് 350ൽ മീറ്റിയോറി​െൻറ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ്​ ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്​. വീഡിയോയിലെ ബൈക്കിൽ ട്രിപ്പർ നാവിഗേഷൻ കാണാനില്ല. പകരം റോയലി​െൻറ ലോഗോ ആണ്​ പിടിപ്പിച്ചിരിക്കുന്നത്​. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന്​ ഉണ്ടാകുമെന്നാണ്​ ഇതുനൽകുന്ന സൂചന.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.