റോഡിലൂടെ ഹോണടിച്ച് ഭൂമികുലുക്കി കടന്നുവരുന്ന യുദ്ധ ടാങ്ക്, ഇവയ്ക്ക് കടന്നുപോകാനായി വാഹനങ്ങൾ ഒതുക്കിവച്ച് വഴിയൊരുക്കുന്ന നാട്ടുകാർ, ഒരു ഇന്ത്യൻ നഗരത്തിലെ സ്ഥിരം കാഴ്ച്ചകളിലൊന്നാണിത്. ഇൗ ദൃശ്യം പക്ഷെ സമൂഹമാധ്യമങ്ങളിലെത്തിയപ്പോൾ വൈറലായി. കാരണം ടാങ്കുകളെന്നാൽ നമ്മുക്ക് പേടിപ്പെടുത്തുന്ന വാഹനമാണ്. അതിെൻറ വശമെങ്ങാനും തട്ടിയാൽ എന്തും തകർന്ന് തരിപ്പണമാവുകയും ചെയ്യും. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവഡി പട്ടണത്തിലാണ് ടാങ്കുകൾ റോഡിലൂടെ സ്ഥിരമായി പോകുന്നത്. ആവഡി ടാങ്കുകളുടെ പട്ടണമാകാൻ ഒരു കാരണമുണ്ട്. അതെന്താണെന്ന് നോക്കാം.
ആവഡിയും ടാങ്കുകളും
രാജ്യത്തിെൻറ യുദ്ധാവശ്യങ്ങൾക്കുവേണ്ട ടാങ്കുകൾ നിർമിക്കുന്നതിന് 1961ലാണ് ആവഡിയിൽ ഹെവി വെഹിക്കിൾസ് ഫാക്ടറി അഥവാ എച്ച്.വി.എഫ് ആരംഭിച്ചത്. നിലവിൽ പലതരം ടാങ്കുകൾ ആവഡിയിൽ നിർമിക്കുന്നുണ്ട്. ഇതോടൊപ്പം സൈന്യത്തിന് ആവശ്യമായ ഹെവി വെഹിക്കിളുകളും ആവടിയിലാണ് തയ്യാറാക്കുന്നത്. അർജുൻ എം.ബി.ടി, അർജുൻ ബി.എൽ.ടി, അർജുൻ കാറ്റപൾട്ട്, ബ്രിഡ്ജ് ലെയർ ടാങ്കുകൾ, ആകാശ് മിസൈൽ ലോഞ്ചറുകൾ, ഭീം ഹോവിറ്റ്സർ, ടി -90 ഭീക്ഷ്മ എന്നിവയെല്ലാം ആവടിയുടെ ഉൽപ്പന്നങ്ങളാണ്. ഇവിടത്തുകാർക്ക് യുദ്ധ ടാങ്കുകൾ കാണുന്നത് സാധാരണമാണ്.
ഹെവി വെഹിക്കിൾസ് ഫാക്ടറിയുടെ എഞ്ചിൻ നിർമാണ യൂനിറ്റും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസിെൻറ ട്രയൽ ഗ്രൗണ്ടും രണ്ട് സ്ഥലങ്ങളിലാണുള്ളത്. രണ്ട് സ്ഥലങ്ങളും തമ്മിലുള്ള ദൂരം അഞ്ച് കിലോമീറ്ററാണ്. ഇവിടങ്ങളിലേക്ക് ടാങ്കുകൾ സഞ്ചരിക്കുക പതിവാണ്. റോഡ് തകരാതിരിക്കാൻ ടാങ്കുകൾക്കായി പ്രത്യേക പാത നിർമ്മിച്ചാണ് യാത്ര. കാറ്റർപില്ലർ ട്രാക്കുകൾ എന്നാണ് ഇൗ പാത അറിയപ്പെടുന്നത്.
വീഡിയോയിൽ കാണുന്ന ടാങ്ക് ടി-72 എം.ബി.ടി യുദ്ധ ടാങ്കാണ്. ടാങ്കിെൻറ ഇന്ത്യൻ പതിപ്പിനെ അജേയ എന്നാണ് വിളിക്കുന്നത്. റഷ്യയാണ് ഇന്ത്യക്ക് ഇവ നൽകിയത്. 1978 ൽ ഇന്ത്യ ഈ ടാങ്കുകൾ വാങ്ങാൻ തുടങ്ങി. സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന ടാങ്കുകളിലൊന്നുകൂടിയാണ് അജേയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.