'മഹത്തായ ഇന്ത്യൻ കൊള്ളയടി' അഥവാ 29 രൂപയുടെ പെട്രോൾ 87 രൂപക്ക്​ വിൽക്കുന്ന വിധം

ഇന്ധനവിലയിലെ സർക്കാർ കൊള്ള ചൂണ്ടിക്കാണിക്കുന്ന ചാർട്ട്​ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ശശി തരൂർ എം.പി ഉൾപ്പടെയുള്ള പ്രമുഖർ ചാർട്ട്​ പങ്കുവച്ചിട്ടുണ്ട്​. 'ഇന്ധന വിലവർധനയിലൂടെ നടക്കുന്ന 'മഹത്തായ ഇന്ത്യൻ കൊള്ള'യുടെ വിശദാംശങ്ങൾ വ്യക്​തമാക്കുന ചാർട്ടാണിത്​. 2014 മുതൽ സർക്കാർ എക്സൈസ് ഡ്യൂട്ടി 11 തവണ ഉയർത്തിയിട്ടുണ്ട്​. ഇപ്പോൾ അഗ്രികൾച്ചർ ഇൻഫ്രാസ്​ട്രക്​ചർ ഡെവലപ്​മെന്‍റ്​ സെസ്സും. 2014ലെ നികുതി നിരക്കോ അ​ല്ലെങ്കിൽ ജിഎസ്ടിയോ പെട്രോളിയം ഉൽ‌പന്നങ്ങൾക്ക്​ ഏർപ്പെടുത്തിയാൽ ആളുകൾ പെട്രോളിന് എത്രരൂപയാണ്​ നൽകേണ്ടിവരികയെന്ന് നോക്കൂ'- ചാർട്ട്​ പങ്കുവച്ചുകൊണ്ട്​ ശശി തരൂർ എം.പി ട്വിറ്ററിൽ കുറിച്ചു.


ചാർട്ട്​ അനുസരിച്ച്​ 2014 ജൂണിൽ ക്രൂഡ്​ഓയിൽ വില ബാരലിന്​ 105 ഡോളറായിരുന്നു. 2021 ​ഫെബ്രുവരിയിൽ അത്​ 50 ഡോളർ മാത്രമാണ്​. 2014ലെ അടിസ്​ഥാന ഇന്ധനവില 48രൂപയും 2021ലേത്​ 29 രൂപയുമാണ്​. 2014ലെ നികുതി 24 രൂപയും 2021ലേത്​ 58 മാണ്​. 142 ശതമാനമാണ്​ അധികമായി നികുതി ഏർപ്പെടുത്തിയിരിക്കുന്നതെന്നും ചാർട്ട്​ പറയുന്നു. 2014 ലെ നികുതി നിരക്ക്​ അനുസരിച്ചാണെങ്കിൽ 44 രൂപയും പിന്നീട്​ സർക്കാർ നടപ്പാക്കിയ ജി.എസ്​.ടി അനുസരിച്ചാണെങ്കിൽ 37 രൂപയുമാണ്​ പെട്രോളിന്​ വില വരേണ്ടതെന്നും ചാർട്ട്​ ചൂണ്ടിക്കാട്ടുന്നു.

നിരവധിപേർ ചാർട്ട്​ ഷെയർ ചെയ്​തിട്ടുണ്ട്​. 'മതം, കാർഷിക നിയമങ്ങൾ, രാമക്ഷേത്രം, പാക്കിസ്ഥാൻ എന്നിവ പോലുള്ള തർക്കങ്ങളിൽ പൊതുജനങ്ങളെ സജീവമാക്കി നിർത്താൻ കഴിയുന്നിടത്തോളം കാലം സർക്കാറിന്​ ഇത്തരം കാര്യങ്ങൾ മറച്ചുവയ്​ക്കാൻ കഴിയും'-ഒരു ട്വിറ്റർ യൂസർ കുറിച്ചു. 'അച്ഛേ ദിൻ വരുമെന്ന്​ കാത്തിരിക്കുന്ന എല്ലാവരോടുമാണ്​, ഞങ്ങൾക്കാ പഴയ മോശം ദിവസങ്ങൾ തിരിച്ചുതരൂ'- മറ്റൊരാൾ കുറിക്കുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.