വൈറലാകുന്ന ട്വിറ്റർ പോസ്റ്റുകളിലൂടെ പ്രസിദ്ധനാണ് ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. താൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് ജീപ്പിന്റെ നിർമാണഘട്ടങ്ങൾ വീഡിയോ രൂപത്തിലാക്കി ട്വിറ്ററിൽ പങ്കുവെച്ചതായിരുന്നു ഗൗതം. ആനന്ദ് മഹീന്ദ്രയെ പരാമർശിച്ചായിരുന്നു ഗൗതം വീഡിയോ പോസ്റ്റ് ചെയ്തത്. തനിക്ക് ജോലി നൽകണമെന്ന അഭ്യർഥനയും പോസ്റ്റിനോടൊപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് 17-നായിരുന്നു ഗൗതം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. തന്നെ മെൻഷൻ ചെയ്ത് യുവാവിന്റെ ട്വിറ്റർ വീഡിയോയ്‌ക്ക് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടിയും വൈറലായിട്ടുണ്ട്.
യുവാവിന്റെ ട്വിറ്റർ പോസ്റ്റ് വന്നതിനുശേഷം മൂന്നാം ദിവസമാണ് ഇതിന് മറുപടിയുമായി മഹീന്ദ്രഗ്രൂപ്പ് ചെയർപേഴ്‌സൺ എത്തിയത്. 'ഇന്ത്യ ഇലക്ട്രോണിക് വാഹന നിർമാണത്തിൽ ഒന്നാമതാകുമെന്ന് തനിക്ക് ബോധ്യമുണ്ട്. ഇക്കാര്യത്തിൽ നിലവിൽ മുൻപന്തിയിൽ നിൽക്കുന്നത് അമേരിക്കയാണ്. കാറുകളോടും ടെക്‌നോളജിയോടുമുള്ള അവരുടെ അഭിനിവേശം വലുതാണ്. ഗൗതവും അദ്ദേഹത്തിന്റെ ചുറ്റുപാടുകളും സമൃദ്ധി നേടട്ടെയെന്ന് ആശംസിക്കുന്നു'-ഗൗതമിന്റെ വീഡിയോ ഷെയർ ചെയ്ത അദ്ദേഹം ഇപ്രകാരം ട്വിറ്ററിൽ കുറിച്ചു. കൂടാതെ മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്‌നോളജി പ്രസിഡന്റ് വേലു മഹീന്ദ്രയെ മെൻഷൻ ചെയ്ത് ഗൗതമിനെ ഉടൻ സമീപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
Electric jeep we seperately control front wheel and back wheel . please offer me job sir pic.twitter.com/gGAc0mQk3u
— A.GOWTHAM (@GOWTHAM6804) August 17, 2022
തമിഴ്‌നാട്ടിലെ കീഴാദി സ്വദേശിയാണ് ഗൗതം. നൂതനമായ രീതിയിൽ ആരെയും ആകർഷിപ്പിക്കുന്ന ജീപ്പായിരുന്നു ഗൗതം നിർമ്മിച്ചത്. മുമ്പിലെയും പിന്നിലെയും ചക്രങ്ങളെ വെവ്വേറെ നിയന്ത്രിക്കാൻ കഴിയുമെന്ന പ്രത്യേകതയും ഗൗതത്തിന്റെ ഇലക്ട്രോണിക് ജീപ്പിനുണ്ട്. ഗൗതവും സുഹൃത്തുക്കളും ചേർന്നാണ് ജീപ്പ് നിർമിച്ചത്. ഇതിൽ ഇവർ യാത്ര ചെയ്യുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.