ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻനിര ബൗളർമാരായ ഷർദുൽ താക്കൂറിനും നടരാജനും മഹീന്ദ്ര ഥാർ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞദിവസം വാഹനം ഏറ്റുവാങ്ങിയതിന്‍റെ ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
ഈ വർഷം ആദ്യം നടന്ന ആസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചതിനാണ് ആറ് താരങ്ങൾക്ക് ഓഫ്റോഡർ സമ്മാനിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര തീരുമാനിച്ചത്. നടരാജൻ, താക്കൂർ എന്നിവരെ കൂടാതെ മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, ശുഭ്ൻ ഗിൽ, നവദീപ് സൈനി എന്നിവർക്കും ഥാർ സമ്മാനിക്കും. 1988ന് ശേഷം ആസ്ട്രേലിയയിൽ ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. 2-1നാണ് പരമ്പര കൈപിടിയിലൊതുക്കിയത്.
ചുവപ്പ് നിറത്തിലുള്ള വാഹനമാണ് നടരാജന് ലഭിച്ചത്. 'ഇന്ത്യക്കായി ക്രിക്കറ്റ് കളിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. എന്‍റെ ഉയർച്ചകൾ അസാധാരണമായ വഴികളിലൂടെയായിരുന്നു. അതിനിടയിൽ എനിക്ക് ലഭിച്ച സ്നേഹവും മമതയും എന്നെ അതിശയിപ്പിച്ചു. മഹത് വ്യക്തികളിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവുമെല്ലാം എന്നെ അസാധ്യമായത് എത്തിപ്പിടിക്കാനും അതിനുള്ള വഴികൾ കണ്ടെത്താനും സഹായിക്കുന്നു. മനോഹരമായ മഹീന്ദ്ര ഥാർ ഇന്ന് ഞാൻ വീട്ടിലേക്ക് ഒാടിച്ചപോകുേമ്പാൾ, എന്‍റെ വഴികൾ തിരിച്ചറിഞ്ഞതിനും അഭിനന്ദനത്തിനും ആനന്ദ് മഹീന്ദ്രയോട് അതിയായ നന്ദിയുണ്ട്' -നടരാജൻ വാഹനത്തിന്‍റെ ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തു.
ഗ്രേ നിറത്തിലുള്ള ഥാറാണ് ഷർദുൽ താക്കൂറിന് ലഭിച്ചത്. 'പുതിയ മഹീന്ദ്ര ഥാർ എത്തി !! തികച്ചും വന്യമായ വാഹനമാണ് മഹീന്ദ്ര റൈസ് നിർമിച്ചിരിക്കുന്നത്. ഈ എസ്.യു.വി ഓടിക്കുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ആസ്‌ട്രേലിയൻ പര്യടനത്തിലെ ഞങ്ങളുടെ സംഭാവനകളെ അംഗീകരിച്ചതിന് വീണ്ടും നന്ദി' -താക്കൂർ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.