തെൻറ ട്വിറ്റർ ഹാൻഡിലിൽക്കൂടി ചിന്തോദ്ദീപകവും രസകരവുമായ വീഡിയോകൾ പങ്കുവയ്ക്കുന്ന ആളാണ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത് ഭിന്നശേഷിക്കാർക്ക് ഏറെ ഉപകാരപ്രദമായൊരു വീൽചെയറിെൻറ വീഡിയോയാണ്. ഈ വീഡിയോ എത്ര പഴയതാെണന്ന് തനിക്ക് അറിയില്ലെന്നും, ഭിന്നശേഷിക്കാർക്ക് ഏറെ ഉപകാപ്രദമായിരിക്കും ഇതെന്നും അദ്ദേഹം വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.
ഒരു മിനിറ്റ് 32 സെക്കൻഡ് വീഡിയോയിൽ ഒരാൾ തെൻറ വീൽചെയറിൽ ഒരു തരം യന്ത്രം ഘടിപ്പിക്കുന്നത് കാണാം. ആവശ്യമുള്ളപ്പോൾ വീൽചെയർ ആയും വാഹനമായും ഉപയോഗിക്കാവുന്നതാണിത്. മുൻഭാഗം എളുപ്പത്തിൽ വീൽചെയറിൽ നിന്ന് വേർപെടുത്താം. 'ഈ വീഡിയോയ്ക്ക് എത്ര പഴക്കമുണ്ട് എന്നോ ഇതെവിടെയാണെന്നോ ഇത് ആരാണെന്നോ ഉറപ്പില്ല. എന്നാൽ ഇത് ശരിക്കും പുതുമയുള്ള ഒരു കണ്ടുപിടിത്തമാണ്. ഭിന്നശേഷിക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിനുള്ള ഒരു മാർഗം എന്ന നിലയിൽ തീർച്ചയായും പിന്തുണ അർഹിക്കുന്നു. ഞാനിവരെ സഹായിക്കാൻ തയ്യാറാണ്'-ആനന്ദ് മഹീന്ദ്ര എഴുതി.
ഈ കണ്ടുപിടിത്തത്തിന് നെറ്റിസൺസ് വലിയ പിന്തുണയാണ് നൽകിയത്. 'ഇത്തരം വീൽചെയറുകൾ വലിയ രീതിയിൽ നിർമിക്കാൻ തുടങ്ങണം.പണമടയ്ക്കാൻ കഴിയുന്ന എല്ലാവരും ഒരെണ്ണം വാങ്ങി ആവശ്യക്കാർക്ക് സ്പോൺസർ ചെയ്യണം'-ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.
Not sure how old this video is, where it's from or who this is. Received it randomly on Signal. But it looks like a really cool & thoughtful innovation. Truly a way of accelerating the lives of the differently abled… It merits support..& I'd be happy to help.. pic.twitter.com/73zMKrGkAH
— anand mahindra (@anandmahindra) August 21, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.