പുഴ കടക്കുമോ ആ ഥാർ? വീഡിയോ കാണാം

നിറഞ്ഞൊഴുകുന്ന പുഴ കടക്കുന്ന ഥാറി​െൻറ വീഡിയോ പങ്കുവച്ച്​ മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ത​െൻറ ട്വിറ്റർ അക്കൗണ്ടിലാണ്​ പതിവുപോലെ കൗതുകവും ഭയവും ഉണർത്തുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചത്​.

'ഗുജറാത്തിൽ ബൊലേറോ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റ് ഞാൻ നേ​രത്തേ പങ്കുവച്ചിരുന്നു. നിങ്ങളിൽ പലരും യൂട്യൂബിൽ പ്രചരിക്കുന്ന ഈ വീഡിയോ പങ്കിട്ടിരുന്നു. മഹീന്ദ്ര 'ആംബിബിയസ് വെഹിക്കിൾസ്' എന്ന പേരിൽ ഒരു പുതിയ വിഭാഗം സൃഷ്ടിക്കേണ്ടിവരുമെന്ന് ഞാൻ കരുതുന്നു'-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. മഹീന്ദ്ര ഥാർ അതിവേഗം ഒഴുകുന്ന നദി മുറിച്ചുകടക്കുന്നത് വീഡിയോയിൽ കാണാം. 


Tags:    
News Summary - Anand Mahindra shares video of new Thar crossing river without a snorkel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.