പഴയ വാഹനങ്ങളിനി എത്ര നാൾ; വരുന്നൂ രാജ്യത്തിനായൊരു സ്​ക്രാപ്പേജ്​ പോളിസി

രാജ്യത്ത്​ പുതുതായി സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കുമെന്ന്​ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്​ചറേഴ്​സി​െൻറ (സിയാം) 60-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.

'സ്ക്രാപ്പേജ് പോളിസി അജണ്ടയിലുണ്ടെന്നും സർക്കാർ അതിൽ കാര്യമായി ഇടപെടുന്നുണ്ടെന്നും'മന്ത്രി പറഞ്ഞു. പോളിസി പ്രഖ്യാപനത്തിനുള്ള സമയപരിധി സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രി വെളി​െപ്പടുത്തിയില്ല. കുറച്ചുനാളായി രാജ്യത്ത്​ സ്ക്രാപ്പേജ് നയം രൂപീകരിക്കുന്നത്​ സംബന്ധിച്ച്​ ചർച്ചകൾ നടക്കുന്നുണ്ട്​​. ഈ വർഷം തുടക്കത്തിൽ ദേശീയ ഗ്രീൻ ട്രിബ്യൂണൽ ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച്, പരിസ്ഥിതി മാനദണ്ഡങ്ങൾക്കനുസൃതമായി അംഗീകൃത റീസൈക്ലിംഗ് സെൻററുകൾ സ്ഥാപിക്കുന്നതിനുള്ള സംവിധാനം അടിയന്തിരമായി ഉണ്ടാക്കണമെന്ന് പറഞ്ഞിരുന്നു.


'ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ കാലതാമസമുണ്ടായതിന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് രണ്ട് മാസത്തെ സമയം ഞങ്ങൾ അനുവദിക്കും' എന്നും ട്രിബ്യൂണൽ ബെഞ്ച് പറഞ്ഞു. സ്​ക്രാപ്പേജ്​ പോളിസിയിലെ പ്രധാന കാര്യം വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച കാലാവധി നിർണയിക്കലാണ്​. 2020 മെയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി സമാനമായ ഉറപ്പ് നൽകിയിരുന്നു.

'സ്ക്രാപ്പിംഗ് നയത്തിന്​ ഉടൻ അന്തിമരൂപം നൽകും. ഇത് വാഹന വ്യവസായത്തെ കൂടുതൽ ചലനാത്മകമാക്കും. ഉൽപാദനച്ചെലവ് കുറയ്ക്കും. ഇതുസംബന്ധിച്ച്​ ഞാൻ സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. എത്രയും വേഗം പോളിസി ഉണ്ടാക്കും'-മന്ത്രി അന്ന്​ പറഞ്ഞിരുന്നു. പഴയതും മാലിന്യം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പേജ് നയം രൂപീകരിക്കാൻ സിയാം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിനൊപ്പം വാഹനമേഖലയുടെ പുനരുജ്ജീവനത്തിന്​ നയരൂപീകരണം സഹായിക്കുമെന്നാണ്​ വാഹന വ്യവസായികളുടെ കണക്കുകൂട്ടൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.