രോഗങ്ങളിൽ ഏറ്റവും തീവ്രമായതാണ് കാൻസർ. കുട്ടികൾക്ക് കാൻസർ ബാധിക്കുക എന്നാൽ ഏറെ സങ്കടകരമായ അവസ്ഥയുമാണ്. കളിച്ച് ഉല്ലസിക്കേണ്ട പ്രായത്തിൽ ആശുപത്രിയും മരുന്നുകളും വേദനയുമായി കഴിഞ്ഞുകൂടേണ്ടിവരിക അത്ര സുഖകരമായ അവസ്ഥയല്ല. കാർത്തിക് എന്ന അഞ്ച് വയസുകാരൻ കാർസറിനെതിരേ പോരാടുന്നൊരു പോരാളിയാണ്. അവന്‍റെ ഏറ്റവും വലിയ ആഗ്രഹം ഥാർ എന്ന സ്വപ്നവാഹനം സ്വന്തമാക്കലാണ്. ഥാറിനോടുള്ള കാർത്തികിന്‍റെ ഇഷ്ടം കണ്ട് അവനെ ചികിത്സിച്ച ഡോക്ടർമാർ ഒരു തീരുമാനം എടുത്തു. ഒരു ദിവസമെങ്കിലും ഥാറിൽ കാർത്തികിനെ യാത്ര ചെയ്യിക്കണം. അവസാനം അവരത് സാധിച്ചുകൊടുക്കുകയും ചെയ്തു.
കാൻസർ ചികിത്സക്ക് ആശുപത്രിയിൽ എത്തുന്ന കാർത്തികിന്‍റെ കയ്യിൽ ഒരു ടാബ്ലെറ്റ് എപ്പോഴും കാണുമായിരുന്നു. അവൻ അതിൽ കാണുന്നതാകട്ടെ ഥാർ വിഡിയോകളും. അങ്ങിനെയാണ് അവന്‍റെ ഈ ഇഷ്ടം അവനെ ചികിത്സിച്ച അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർക്ക് മനസിലായത്. തുടർന്ന് ഡോക്ടർമാർ പ്രദേശത്തെ മഹീന്ദ്ര ഡീലർമാരുമായി ബന്ധപ്പെടുകയും ലഖ്‌നൗവിന് അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിക്കുകയും അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
കാർത്തികിന്റെ അടുത്ത കീമോ സെഷൻ ഷെഡ്യൂൾ ചെയ്‌തപ്പോൾ, അവനെ പിക്ക് ചെയ്യാനായി മഹീന്ദ്ര ഥാറിലാണ് ഡോക്ടർമാർ എത്തിയത്. ഥാറിന്റെ ക്യാബിൻ ബലൂണുകൾ കൊണ്ട് നിറച്ചിരുന്നു. ഥാർ കണ്ട കാർത്തിക് ആദ്യമൊന്ന് അമ്പരന്നു. പിന്നെ അമ്പരപ്പ് ആവേശമായി മാറി. അന്ന് കാർത്തിക് ഥാറിന്‍റെ മുൻ സീറ്റിൽ ഇരുന്നാണ് ആശുപത്രിയിൽ എത്തിയത്. ഈ സംഭവങ്ങളെല്ലാം അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘നന്നി ഹ്വായിഷേൻ’ വിഡിയോ ആയി ചിത്രീകരിച്ചിരുന്നു. ആയിരക്കണക്കിനുപേരാണ് ഈ വിഡിയോ കണ്ട് ഡോക്ടർമാരേയും സംഘത്തേയും പ്രശംസിക്കുന്നത്. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
I’m speechless. Just tears in my eyes.
— anand mahindra (@anandmahindra) September 23, 2023
Thank you @drsangitareddy Thank you Apollo Hospitals for an initiative with such humanity & for making us a part of it. और कार्तिक, मैं आपका सबसे बड़ा Fan हूं ! pic.twitter.com/d0Z1LETB9a
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.