റോഡിൽ കുഴി കണ്ടാൽ നമ്മളൊക്കെ എന്തുചെയ്യും. പരസ്പരം പരാതിയും പറഞ്ഞ് അധികൃതരുടെ അനാസ്ഥയെ കുറ്റവും പറഞ്ഞ് ഇരിക്കുകയായിരിക്കും ചെയ്യുക. ചിലർ മാധ്യമശ്രദ്ധ ക്ഷണിക്കാനും ശ്രമിക്കും. എന്നാൽ ഹോളിവുഡ് നടനും മുൻ ലോസ് ആഞ്ചലസ് ഗവർണറും ബോഡി ബിൾഡറുമായ അർനോൾഡ് ഷ്വാസ്നെഗ്ഗർ ചെയ്തത് വ്യത്യസ്തമായൊരു കാര്യമാണ്.
ലോസ് ആഞ്ചൽസിലെ അർനോൾഡിന്റെ വീടിന് അടുത്താണ് സംഭവം.അയൽക്കാരൊക്കെ റോഡിലെ വമ്പൻ കുഴിയെപ്പറ്റി പറഞ്ഞതോടെ അർനോൾഡും സുഹൃത്തുക്കളും ചേർന്ന് അവ മൂടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പണിയായുധങ്ങളും രണ്ട് ചാക്ക് ടാറുമായി അവരിറങ്ങി റോഡ് പണി നല്ല വെടിപ്പായി ചെയ്ത് തീർത്തു.
‘ആഴ്ചകളായി കാറുകൾക്കും സൈക്കിളുകൾക്കും ദോഷം ചെയ്യുന്ന റോഡിലെ കുഴിയെക്കുറിച്ച് സമീപവാസികൾ മുഴുവൻ അസ്വസ്ഥരാണ്. ഇതറിഞ്ഞ് ഞാൻ എന്റെ ടീമിനൊപ്പം പോയി അത് ശരിയാക്കി. ഞാൻ എപ്പോഴും പറയാറുണ്ട്, നമുക്ക് പരാതികൾ ഒഴിവാക്കാം, പകരം കർമനിരതരാകാം’-റോഡിലെ കുഴിയടക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് അർനോൾഡ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.