ലോകത്തെ രണ്ട് മുൻനിര ആഡംബര വാഹന നിർമാതാക്കൾ കൈകോർത്ത് ഒരു വാഹനം രൂപകൽപ്പന ചെയ്താൽ എന്ത് സംഭവിക്കും. അതറിയണമെങ്കിൽ പുതിയ ഗ്രാൻഡ്‌സ്‌ഫിയർ കണ്ടാൽ മതി. ഒഴുകിപ്പരക്കുന്ന ഡിസൈനും ആഡംബര വിമാനങ്ങളെ വെല്ലുന്ന സൗകര്യങ്ങളും ഒാേട്ടാണമസ് ഡ്രൈവിങും വൈദ്യുതിയുടെ കരുത്തുമുള്ള വാഹനമാണ് ഗ്രാൻസ്ഫിയർ. നിലവിൽ വാഹനത്തിെൻറ കൺസപ്ട് പതിപ്പാണ് തയ്യാറായിരിക്കുന്നത്. ഒ
റ്റ ചാർജിൽ 750 കിലോമീറ്റർ സഞ്ചരിക്കുന്ന 710 എച്ച്.പി കരുത്തും 960 എൻ.എം ടോർക്കുമുള്ള ലെവൽ നാല് ഒാേട്ടാണമസ് ഡ്രൈവിങ്ങിന് പ്രാപ്തമായ വാഹനമാണ് ഗ്രാൻഡ്‌സ്‌ഫിയർ. ഉടനേയൊന്നും ഇൗ ആഡംബര സെഡാൻ നിരത്തിലെത്തില്ല. 2024ലാണ് വാഹനം പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഒാഡിയുടേയും പോർഷേയുടേയും ഉടമകളായ ഫോക്സ്വാഗൻ പറയുന്നു. പുതിയ സീരീസിൽ കൂടുതൽ വാഹനങ്ങൾ പുറത്തിറക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്.
ഡ്രൈവറില്ലാ കാർ
രണ്ട് മുൻനിര സീറ്റുകളും പിൻസീറ്റും ഉള്ള വലുപ്പമേറിയ ആഡംബര സെഡാനാണ് ഗ്രാൻസ്ഫിയർ. രണ്ട് പ്രധാന ഹൈലൈറ്റുകൾ വാഹനത്തിനുണ്ട്. ബ്രാൻഡിെൻറ സിഗ്നേച്ചർ ക്യാറ്റ്-ഐഇഇ എക്സ്റ്റീരിയർ ലൈറ്റിങും ബെസ്പോക്ക് ഇൻറീരിയറുമാണത്. 'ഒാേട്ടാണമസ് ഡ്രൈവിങ് ഒരു ഗെയിം ചെയ്ഞ്ചറാണ്. അതിനർഥം ഞങ്ങൾ കാറുകൾ അകത്ത് നിന്ന് വികസിപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നു എന്നാണ്'-ഒൗഡിയുടെ വികസനത്തിനായുള്ള ബോർഡ് അംഗം ഒലിവർ ഹോഫ്മാൻ പറയുന്നു.
ലെവൽ നാല് ഓട്ടോമേറ്റഡ് ഡ്രൈവിങ് സംവിധാനം സ്റ്റിയറിങ് വീൽ, പെഡലുകൾ, ഡിസ്പ്ലേകൾ എന്നിവയില്ലാത്ത കാബിൻ അനുഭവം ഗ്രാൻഡ്സ്ഫിയറിന് നൽകും. 'ഫസ്റ്റ് ക്ലാസ് ലോഞ്ചിന്' സമാനമായ ആഡംബരമാണ് വാഹനത്തിന് ഉള്ളിൽ. ഗ്രാൻഡ്‌സ്‌ഫിയർ കൺസെപ്റ്റിെൻറ മിക്ക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ആംഗ്യങ്ങൾ, വോയ്‌സ് കമാൻഡുകൾ അല്ലെങ്കിൽ വാഹനത്തിെൻറ സെൻസറുകൾ എടുക്കുന്ന തീരുമാനങ്ങൾ എന്നിവ അനുസരിച്ചാണ്. വാഹനം നിയന്ത്രിക്കുന്നതിനുള്ള ചുമതലയിൽ നിന്ന് ഡ്രൈവർമാർ മോചിതരായതോടെ, ഓഡി ഡിസൈനർമാർ ഗ്രാൻഡ്സ്ഫിയറിന് 60 ഡിഗ്രി വരെ ചരിക്കാവുന്ന മുൻ സീറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുൻ നിരയിലെ യാത്രക്കാർക്ക് വാഹനം ഓടിക്കുമ്പോൾ പൂർണമായും വിശ്രമിക്കാനും ഓൺ-സ്ക്രീൻ സംഗീതമോ വീഡിയോകളോ ആസ്വദിക്കാനും കഴിയും.
നാല് സെക്കൻഡിൽ 100
പോർഷെയും ഒൗഡിയും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക് (പിപിഇ) അടിസ്ഥാനമാക്കിയുള്ളതാണ്. 3.19 മീറ്റർ വീൽബേസാണ് വാഹനത്തിന്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ നാല് ചക്രങ്ങളിലേക്കും പവർ കൈമാറുകയും 710 എച്ച്പി ഒൗട്ട്പുട്ട് സൃഷ്ടിക്കുകയും ചെയ്യും. നാല് സെക്കൻഡിൽ കാറിന് 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ഡി.സി ചാർജർ ഉപയോഗിച്ച് 25 മിനിറ്റിൽ ബാറ്ററി 5 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.