ഇന്ത്യക്കാരുടെ സ്വന്തം ബജാജും ഇംഗ്ലണ്ടുകാരൻ ട്രയംഫും ഒരുമിച്ച് ഒരു മോട്ടോർ സൈക്കിൾ വികസിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കൊറോണ വന്നതോടെ ഇൗ പദ്ധതി വൈകുകയായിരുന്നു. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമിടയിൽ യാത്രാ വിമാനങ്ങൾ നിയന്ത്രിച്ചതാണ് പദ്ധതി വൈകിപ്പിച്ചത്. അല്ലെങ്കിൽ ഇതിനകം ബൈക്ക് വിപണിയിൽ എത്തിയേനെ. പുതിയ വിവരമനുസരിച്ച് ബൈക്കിെൻറ പ്രോേട്ടാടൈപ്പ് പൂർത്തിയായിട്ടുണ്ട്. 2023ഒാടെ വാഹനം നിരത്തിലെത്തിക്കാനാണ് ബജാജും ട്രയംഫും ലക്ഷ്യമിടുന്നത്. വാഹനം ഇന്ത്യയിൽ വിൽക്കുക ട്രയംഫ് ബ്രാൻഡിലാകും. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ട്രയംഫ് ആയിരിക്കും ഇത്.
118 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ട്രയംഫ് മറ്റൊരു നിർമാതാവുമായി സഹകരിക്കുന്നത്. ഒരു മിഡ്സൈസ് ബൈക്കാണ് ഇരുകമ്പനികളും ചേർന്ന് വികസിപ്പിക്കുന്നത്. 250 സിസി മുതൽ 700 സിസി വരെയുള്ള ബാൻഡ്വിഡ്ത്തിൽ ഏതുമാകാം. നിലവിൽ ഏറ്റവും വിലകുറഞ്ഞ ട്രയംഫ് മോട്ടോർസൈക്കിൾ ട്രൈഡൻറാണ്. 6.95 ലക്ഷമാണ് വില. 'പ്രോട്ടോടൈപ്പുകൾ നിർമിച്ച് ഉൽപ്പന്ന വികസനഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ആവശ്യമെങ്കിൽ ഇതിൽ മാറ്റംവരുത്തും. ഈ പ്രക്രിയകൾക്ക് സമയമെടുക്കും. കോവിഡ് കാരണമാണ് പ്രവർത്തനങ്ങൾ വൈകിയത്. 2023ൽ വാഹനം വിപണിയിൽ അവതരിപ്പിക്കാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്"-ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞു.
പുതിയ മോട്ടോർസൈക്കിൾ ബജാജിെൻറ ഛക്കൻ പ്ലാൻറിലാവും നിർമ്മിക്കുക. കെടിഎം, ഹുസ്ക്വർന തുടങ്ങിയ ബ്രാൻഡുകളും ബജാജുമായി നിർമാണ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ബജാജിേൻറയും ട്രയംഫിേൻറയും സഹകരണ ചർച്ചകൾ 2017 ലാണ് ആരംഭിച്ചത്. പ്രാദേശികവൽക്കരണത്തിെൻറ തോത് വർധിപ്പിക്കുക എന്നതാണ് സഹകരണത്തിെൻറ പ്രധാന ലക്ഷ്യം. ബജാജ്, കെടിഎം വാഹനങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിന് സമാനമാണിത്. നിലവിൽ ലോകത്തിലെ മിക്ക വിപണികളിലും ആധിപത്യം പുലർത്തുന്ന റോയൽ എൻഫീൽഡിനെതിരെ രണ്ട് നിർമ്മാതാക്കളും മത്സരിക്കും.
ബജാജും ട്രയംഫും മാത്രമല്ല ഇന്ത്യൻ വിപണിയിൽ ഇത്തരത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന നിർമ്മാതാക്കൾ. ബിഎംഡബ്ല്യു, ടിവിഎസ് എന്നിവയും ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്‌സണുയെല്ലാം ഇന്ത്യയിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ബിഎംഡബ്ല്യു ജി 310 ആർ, ജി 310 ജിഎസ്, ടിവിഎസ് അപ്പാഷെ ആർആർ 310 എന്നിവയെല്ലാം ഒരേ എഞ്ചിനാണ് പങ്കിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.