ബെംഗളൂരു: വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ബോണറ്റില്‍ അള്ളിപ്പിടിച്ച യുവാവുമായി യുവതി കാറോടിച്ചത് ഒരുകിലോമീറ്ററോളം ദൂരം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലാണ് വാഹനം തടയാന്‍ ശ്രമിച്ച യുവാവിനെ ബോണറ്റില്‍വെച്ച് യുവതി റോഡിലൂടെ പാഞ്ഞത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രിയങ്ക എന്ന യുവതിയാണ് നാട്ടുകാരെ മുള്‍മുനയിലാക്കി വാഹനവുമായി റോഡിലൂടെ ചീറിപ്പാഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ദര്‍ശന്‍ എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിപ്പോയത്. ഒരുകിലോമീറ്ററോളം ദൂരം ഇത്തരത്തില്‍ യുവാവുമായി സഞ്ചരിച്ചതിന് ശേഷമാണ് യുവതി വാഹനം നിര്‍ത്തിയത്. മാരുതി സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ദർശൻ എന്ന യുവാവും ടാറ്റ നിക്സൺ കാർ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തർക്കമുണ്ടായത്.
തർക്കത്തിനിടെ യുവതി പ്രകോപനപരമായി സംസാരിച്ചതിനെത്തുടർന്ന് യുവാവ് വണ്ടിക്ക് മുന്നിൽ കയറി നിന്നു. ഇത് കണക്കിലെടുക്കാതെ യുവതി വണ്ടി മുന്നോട്ടെടുത്തതോടെ യുവാവ് കാറിന്‍റെ ബോണറ്റിന് മുകളിൽ പെട്ടു. തുടർന്ന് വാഹനം നിർത്താൻ തയ്യാറാകാതിരുന്ന യുവതി യുവാവിനെ കാറിന്‍റെ ബോണറ്റിൽ വച്ച് വണ്ടിയോടിച്ചുപോവുകയായിരുന്നു.
CAUGHT ON CAMERA - Another road rage horror in Bengaluru. A man was dragged on a car bonnet in the city. #Bengaluru pic.twitter.com/WED35kpkSU
— TIMES NOW (@TimesNow) January 20, 2023
യുവാവിന്‍റെ സുഹൃത്തുക്കൾ ബൈക്കിൽ യുവതിയുടെ കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് യുവാവിന്‍റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്‍റെ ചില്ലുകൾ തല്ലിത്തകർത്തു. വണ്ടിയോടിച്ച ശ്വേതയെയും ഒപ്പമുണ്ടായിരുന്ന ഭർത്താവ് പ്രമോദിനെയും ബോണറ്റിന് മുകളിൽ പെട്ട ദർശൻ എന്ന യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിൽ ബൈക്കിൽ പിടിച്ച വൃദ്ധനെ യുവാവ് വലിച്ചിഴച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് റോഡ് അതിക്രമത്തിന്‍റെ പുതിയ ദൃശ്യങ്ങളും പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.