മൺസൂണിൽ ഓഫർ മഴ; 58,000 രൂപ വരെ വിലക്കുറവിൽ ടാറ്റ കാറുകൾ വാങ്ങാം

വിവിധ നിർമാതാക്കൾക്ക് പിന്നാലെ ജൂൺ ഓഫർ പ്രഖ്യാപിച്ച് ടാറ്റ മോട്ടോർസും. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് മികച്ച ഡിസ്‌കൗണ്ടുകളാണ് ടാറ്റ ജൂണിൽ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. എന്നാൽ ഇ.വി ​മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടില്ല.

ടാറ്റ ടിഗോര്‍ സെഡാന്‍ ആണ് ഈ മാസം ഏറ്റവും ലാഭത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനം. 58,000 രൂപ വരെ കിഴിവ് ടിഗോറിന് പ്രഖ്യാപിച്ചിട്ടുണ്ട്. ടിഗോര്‍ സിഎന്‍ജി വേരിയന്റിന് 35,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. ടിയാഗോ, ഹാരിയര്‍, സഫാരി, ആള്‍ട്രോസ് എന്നീ മോഡലുകള്‍ക്കും ഈ മാസം മികച്ച ഓഫറുകളുണ്ട്.

ടാറ്റയുടെ മുന്‍നിര എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും ഈ മാസം ക്യാഷ് ഡിസ്‌കൗണ്ട് ഒന്നും ലഭിക്കില്ല. എങ്കിലും അര ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇരു എസ്.യു.വികളുടെയും എല്ലാ വേരിയന്റുകള്‍ക്കും 25,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും കോര്‍പറേറ്റ് ഡിസ്‌കൗണ്ട് വകയില്‍ 10,000 രൂപയും ചേര്‍ത്താണ് മൊത്തം 50,000 രൂപ വരെ ആനുകൂല്യത്തില്‍ ടാറ്റ എസ്‌യുവികള്‍ ഈ മാസം വീട്ടിലെത്തിക്കാന്‍ സാധിക്കുക.

ടിഗോർ പെട്രോള്‍ വേരിയന്റുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട് 20,000 രൂപയാണ്. എക്‌സ്‌ചേഞ്ച് ബോണസ് അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസ് ഇനത്തില്‍ 20,000 രൂപയും ലഭിക്കും. കോര്‍പറേറ്റ് ഡിസ്‌കൗണ്ട് കൂടി ചേര്‍ത്ത് മൊത്തം 58,000 രൂപ വരെ ഡിസ്‌കൗണ്ടിലാണ് ഈ മാസം ടിഗോര്‍ വാങ്ങാന്‍ സാധിക്കുക. 6.30 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ടിഗോറിന്റെ എക്‌സ്‌ഷോറൂം വില.

ടിയാഗോയുടെ സിഎന്‍ജി മോഡലുകള്‍ക്ക് 30,000 രൂപയും പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയുമാണ് ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. എല്ലാ വേരിയന്റുകള്‍ക്കും 10,000 രൂപ എക്‌സചേഞ്ച് ബോണസ് ലഭിക്കും. അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസായ 10,000 രൂപയും കോര്‍പറേറ്റ് ഡിസ്‌കൗണ്ടായ 3,000 രൂപയും ചേര്‍ത്ത് മൊത്തം 53,000 രൂപ വരെ ആനുകൂല്യത്തിൽ ടിയാഗോ സ്വന്തമാക്കാം. 5.60 ലക്ഷം രൂപ മുതല്‍ 8.11 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില.

ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് 40,000 രൂപ വരെയാണ് ആനുകൂല്യം ലഭിക്കുന്നത്. ആള്‍ട്രോസിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 10000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, 15000 രൂപ വരെ അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ വരെ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

ആള്‍ട്രോസിന്റെ XE, XE+ പെട്രോള്‍ വേരിയന്റുകള്‍ക്ക് 10,000 രൂപ മാത്രമാണ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുക. മറ്റ് പെട്രോള്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുമെങ്കിലും അഡീഷനല്‍ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട് 10,000 രൂപയായി കുറയും. 6.60 ലക്ഷം മുതല്‍ 10.74 ലക്ഷം വരെയാണ് പ്രീമിയം ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില.

ജനപ്രിയ മോഡലായ നെക്‌സോണിനും ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്നില്ല. 15,000 രൂപ അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ സഹിതം മൊത്തം 20,000 ആനുകൂല്യത്തില്‍ നെക്‌സോൺ എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകള്‍ ജൂണില്‍ സ്വന്തമാക്കാം.

അതേസമയം പെട്രോള്‍ വേരിയന്റുകള്‍ക്ക് 10,000 രൂപ മാത്രമായിരിക്കും എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുക. 7.80 ലക്ഷം മുതല്‍ 14.35 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ വില. ജൂണ്‍ 20 വരെ വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും അഡീഷനല്‍ എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭ്യമാകുക. ഓഫറുകൾ വിവിധ നഗരങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നും ടാറ്റ അറിയിച്ചു.


Tags:    
News Summary - You Can Save Up To Rs 58,000 On Tata Cars This June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.