ലോകത്തിലെ കച്ചവട താത്പ്പര്യക്കാരെല്ലാം മുതൽമുടക്കുന്ന ഒരു മേഖലയായി ഇലക്ട്രിക് വാഹനരംഗം മാറിയിട്ടുണ്ട്. ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ധാരാളം പുതിയ ഉത്പ്പന്നങ്ങൾ ലഭിക്കും എന്നതാണിതിലെ ഗുണം. എന്നാൽ ദോഷമാകട്ടെ കുറച്ചധികമാണ്. യാതൊരു വിധ ഗുണനിലവാരവുമില്ലാത്ത നൂറുകണക്കിന് പ്രോഡക്ടുകളാണ് ദിനപ്രതി വിപണിയിൽ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഓട്ടത്തിനിടെ രണ്ടായി ഒടിയുന്ന ഇലക്ട്രിക് ബൈക്കിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തെലങ്കാനയിലെ മംഗേറിയയില്‍ നിന്നുള്ള സി.സി.ടി.വി വിഡിയോ ആണ് വൈറലായത്. ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രണ്ടായി ഒടിയുകയായിരുന്നു.തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. യുവാവ് ബ്രേക്ക് പിടിച്ചതോടെ ബൈക്കിന്റെ മുന്‍ഭാഗം ഒടിയുകയായിരുന്നു. ഇതോടെ യുവാവ് തെറിച്ച് റോഡിലേക്ക് വീണു.
ഹെല്‍മെറ്റ് ധരിക്കാതിരുന്ന യുവാവ് അരികിലൂടെ സഞ്ചരിച്ചിരുന്ന ടെമ്പോക്ക് സമീപത്തേക്കാണ് വീണത്. ടെമ്പോ ഡ്രൈവര്‍ സമയോജിതമായി ഇടപെട്ട് ബ്രേക്ക് അമര്‍ത്തിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. സംഭവം കണ്ട് ഓടിക്കൂടിയവരും ഞെട്ടി. യുവാവ് ഓടിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് ഏത് കമ്പനി നിര്‍മിച്ചതാണെന്ന കാര്യം വ്യക്തമല്ല. നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിലെ നിര്‍മാണത്തിലെ അപാകതകള്‍ കാരണം മുമ്പും ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒല ഇ.വികളുടെ സസ്പെൻഷൻ ഒടിയുന്നത് ഒരുസമയത്ത് നിത്യസംഭവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.