വാഹനങ്ങളുടെ കാര്യത്തിൽ 'ആഡംബരം' എന്ന വാക്കിെൻറ പ്രയോഗങ്ങൾ രസകരമാണ്. പലപ്പോഴും ഉപയോഗിക്കുന്നവരുടെ മനോധർമത്തിന് അനുസരിച്ചാവും ആഡംബരവും കടന്നുവരിക. ചിലപ്പോൾ ആറ് ലക്ഷം വിലവരുന്ന സ്വിഫ്റ്റൊക്കെ ആഡംബരമായിമാറും. എന്നാൽ 18 ലക്ഷം മുടക്കേണ്ട ഇന്നോവ പാവങ്ങളായ ജനപ്രതിനിധികളുടെ വാഹനവും. ഇനി വല്ല കഞ്ചാവ് കടത്തോ മറ്റോ ആണെങ്കിൽ മാരുതി ആൾേട്ടാവരെ ആഡംബരമാകും. അവിടെ മഹീന്ദ്ര ജീപ്പും അംബാസിഡറും മാത്രമാണ് ആഡംബര പട്ടം കിട്ടാത്തവർ.
ഇനി പറയാൻ പോകുന്നത് 1994 കാലത്തെകുറിച്ചാണ്. ഡൽഹി ഒാേട്ടാ എക്സ്പോയിലാണ് സംഭവം നടക്കുന്നത്. അവിടെ ഒരു ആഡംബര കാറിെൻറ പുറത്തിറക്കൽ ചടങ്ങ് നടക്കുകയാണ്. കേന്ദ്ര ധനകാര്യ മന്ത്രി മൻമോഹൻ സിങ് ഉൾപ്പടെ സന്നിഹിതരാണ്. മാരുതി ചെയർമാൻ ആർ.സി ഭാർഗവ എല്ലാത്തിനും ചുക്കാൻ പിടിച്ച് ഒാടി നടക്കുന്നു. പുതിയ വാഹനത്തിെൻറ പേര് എസ്റ്റീം. 1.3 ലിറ്റർ എഞ്ചിനുള്ള മാരുതിയുടെ ഏറ്റവും പുതിയ ആഡംബര കാറാണിത്. ഇൗ ചടങ്ങിെൻറ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
എസ്റ്റീമിലേക്ക്
ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിൽ മാരുതി സുസുക്കിയുടെ െഎതിഹാസിക യാത്ര ആരംഭിച്ചത് 800 എന്ന മോഡലിന്റെ അവതരണത്തോടെയാണ്. തുടർന്ന് എസ്‌യുവിയായ ജിപ്‌സി വന്നു. ഇതിനുശേഷം 1990 ൽ 1000 എന്ന പേരിൽ കമ്പനി ഒരു സെഡാൻ നിർമിച്ചു. 1000 സാമാന്യമായി വിറ്റുപോകുന്ന കാലത്താണ് എസ്റ്റീം എന്ന പുതിയ മോഡലിനെപറ്റി മാരുതി ആലോചിക്കുന്നത്. അങ്ങിെനയാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സെഡാനുകളിലൊന്ന് പിറവിയെടുക്കുന്നത്. പുറത്തിക്കുേമ്പാൾ എസ്റ്റീമിന് 3.81 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. തുടക്കംമുതൽ എസ്റ്റീം കുടുംബങ്ങളുടെ സ്റ്റാറ്റസ് സിമ്പലായി മാറി. ഓടിക്കാൻ വളരെ ആവേശംതരുന്ന വാഹനം കൂടിയായിരുന്നു ഇത്.
എസ്റ്റീമിെൻറ ഏറ്റവുംവലിയ പ്രത്യേകത അതിെൻറ ബോഡി ടു വെയ്റ്റ് റേഷ്യോ ആയിരുന്നു. കൃത്യമായി 50:50 ആയി പകുത്ത ഭാരവിന്യാസം എസ്റ്റീമിനെ രാജ്യത്തെ റാലി ഡ്രൈവർമാരുടെ പ്രിയപ്പെട്ട കാറുകളിൽ ഒന്നാക്കി മാറ്റി.എസ്റ്റീം വന്നതോടെ മാരുതി തങ്ങളുടെ ലൈനപ്പിൽ നിന്ന് 1000 നെ ഒഴിവാക്കി. 1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്റ്റീമിന് കരുത്തുപകർന്നത്. 65 പിഎസിെൻറ പരമാവധി ശക്തിയും 90 എൻഎം പീക്ക് ടോർക്കുമാണ് എഞ്ചിൻ ഉത്പാദിപ്പിച്ചത്. എസ്റ്റീമിെൻറ രണ്ടാം തലമുറയിൽ കൂടുതൽ കരുത്തുറ്റ എഞ്ചിനും മാരുതി നൽകി. ഇൗ എഞ്ചിൻ 85 പിഎസ് ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരുന്നു. തുടക്കത്തിൽ, നാല് സ്പീഡ് ട്രാൻസ്മിഷൻ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പിന്നീട് ഇത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനായി അപ്ഗ്രേഡ് ചെയ്തു.
ആഡംബര കാർ
എസ്റ്റീമിൽ ഹൈഡ്രോളിക് പവർ സ്റ്റിയറിങ് മാരുതി അവതരിപ്പിച്ചിരുന്നു. ടോപ്പ് എൻഡ് വേരിയൻറിൽ പവർ വിൻഡോകളും വാഗ്ദാനം ചെയ്തു. തുടക്കത്തിൽ എസ്റ്റീമിെൻറ എല്ലാ വകഭേദങ്ങളിലും ക്ലൈമറ്റിക് കൺട്രോൾ എ.സിയും ഉണ്ടായിരുന്നു. പിന്നീട് എസി ഇല്ലാത്ത വേരിയൻറും ആരംഭിച്ചു. ടു ഡിൻ മ്യുസിക് പ്ലേയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഡാഷിൽ ഇടം നൽകിയിരുന്നു. അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു എസ്റ്റീം. ഇന്ത്യൻ ധനമന്ത്രാലയം അംഗീകരിച്ചതിനെത്തുടർന്നാണ്, 3.08 ലക്ഷം വിലയുള്ള എസ്റ്റീമിെൻറ പ്രത്യേക നോൺ-എസി വേരിയൻറ് മാരുതി പുറത്തിറക്കിയത്.
രാഷ്ട്രീയക്കാരുടേയും ഇഷ്ടവാഹനമായിരുന്നു ഇത്. പ്രതിരോധം, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസൈനിക വിഭാഗങ്ങൾ, ദേശസാൽകൃത ബാങ്കുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ഒൗദ്യോഗിക യാത്രാവാഹനമായി സ്റ്റാൻഡേർഡ് എസ്റ്റീം മാറി. മുതിർന്ന ഉദ്യോഗസ്ഥർ സെഡാെൻറ എസി വേരിയൻറ് ഉപയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.