ബ്ലൂടൂത്തിനെചൊല്ലി തർക്കം രൂക്ഷം; നിയമം നിർമിക്കാൻ നിങ്ങളാരാണെന്ന്​ എം.വി.ഡിയോട്​ നെറ്റിസൺസ്​

ഡ്രൈവിങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകുമെന്ന​ മോ​ട്ടോർ വാഹനവകുപ്പി​െൻറ നിലപാടിനോട്​ വിയോജിച്ച്​ നെറ്റിസൺസ്​. ഫോൺ ഉപയോഗിച്ച്​ നേരിട്ട്​ നടത്തുന്ന​ സംസാരം മാത്രമല്ല, ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ആശയവിനിമയവും കുറ്റകരമാണെന്നാണ്​ മോ​േട്ടാർ വാഹന​ വകുപ്പ്​ പറയുന്നത്​. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ലൈസൻസ്​ ഉൾപ്പടെ റദ്ദ്​ ചെയ്യുമെന്നുമാണ്​ എംവിഡിയുടെ നിലപാട്​. ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ ഇതുവ​െര കേസെടുത്തിരുന്നു​ള്ളു.

എം.വി.ഡിയുടെ വാദം

ഫോൺ കയ്യിലെടുത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ബ്ലൂടൂത്ത് കോളിനുമുണ്ടാകുമെന്നാണ്​ എം.വി.ഡിയുടെ പുതിയ നിലപാട്​. വാഹനമോടിക്കുന്നതിനിടെ ഹാൻഡ് ഫ്രീ ആയതിനാൽ മാത്രം ബ്ലൂടൂത്ത് കോള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷയിൽ ഇളവു ലഭിക്കില്ല. ബ്ലൂടൂത്ത് സംവിധാനം നിലവിൽ ഫോൺ കോളിന് പുറമെ ​ഗൂ​ഗിൾ-സൂം മീറ്റിങ്ങുകൾക്കും ഉപയോ​ഗിക്കുന്നതായും, വാഹനമോടിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും എം.വി.ഡി പറഞ്ഞു.

ബ്ലൂടൂത്ത് കോൾ ചെയ്​തതായി സംശയം തോന്നിയാൽ ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻ അനുവാദമുണ്ട്. ഏത് തരം ഫോൺ സംഭാഷണമാണങ്കിലും വാഹനം നിർത്തി കോൾ ചെയ്യണം. ചലിക്കുന്ന വാഹനത്തിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതിക വിദ്യ നിലവിൽ വരണമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

നെറ്റിസൺസ്​ പറയുന്നത്​

2019ൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്​തിട്ടുണ്ട് (THE MOTOR VEHICLES (AMENDMENT) ACT, 2019 NO. 32 OF 2019 [9th August, 2019). ഇനുസരിച്ച് പുതിയ നിയമം നിലവിൽ വരികയും ചെയ്​തു. വകുപ്പ് 184 വിശദീകരണം (സി) അനുസരിച്ച് 'ഡ്രൈവ്​ ചെയ്യു​േമ്പാൾ കൈകൊണ്ട്​ ഉപയോഗിക്കാവുന്ന ഉപകരണം (use of handheld communications devices while driving) ആണ് കുറ്റകരം. അതായത് ഡ്രൈവ് ചെയ്യുമ്പോൾ കൈകൊണ്ട്​ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ്​ കുറ്റകരം. ഹാൻഡ്‌സ്ഫ്രീ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന് നിയമത്തിലില്ല. പക്ഷേ കേരള പോലീസ് സ്വന്തമായി ഹാൻഡ്​സക്​ ഫ്രീ ആണെങ്കിലും ഇളവ് കിട്ടില്ല എന്നങ്ങ് തീരുമാനമെടുക്കുകയായിരുന്നു.

മോട്ടോർ വെഹിക്കിൾ നിയമത്തിന്റെ 200-ആം വകുപ്പിലും 'കൈകൊണ്ട്​ ഉപയോഗിക്കുന്ന ആശയ വിനിമയ ഉപകരണങ്ങൾക്ക് മാത്രം ബാധകം' എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും വാദം ഉയർന്നിട്ടുണ്ട്​. രാജ്യത്ത് നിലവിലുള്ള നിയമം നടപ്പിലാക്കുക എന്നതാണ് പോലീസി​െൻറ ജോലിയെന്നും അല്ലാതെ നിയമനിർമാണമല്ലെന്നും നെറ്റിസൺസ്​ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.