ആഗോളതലത്തിലെ പ്രമുഖ വാഹന നിർമാതാവായ ബി.എം.ഡബ്ല്യു തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ സിഇ 04 അവതരിപ്പിച്ചു. 2.6 സെക്കൻഡിൽ 0-50 കിലോമീറ്റർ വേഗത ആർജിക്കുന്ന വാഹനമാണ് സിഇ 04. ട്രാക്ഷൻ കൺട്രോളും നിരവധി റൈഡ് മോഡുകളും നൽകിയിട്ടുണ്ട്. 6.9 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 1 മണിക്കൂർ 40 മിനിറ്റിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാനുമാകും. 2020ലാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഡെഫനിഷൻ സിഇ 04 കൺസപ്ട് കമ്പനി അവതരിപ്പിച്ചത്.
കോംപാക്ട് ഫ്രണ്ട്, വലിയ സൈഡ് പാനലുകൾ, മെലിഞ്ഞ ടെയിൽ സെക്ഷൻ എന്നിവയാണ് വാഹനത്തിെൻറ രൂപത്തിലെ പ്രത്യേകതകൾ. ബെഞ്ച് സീറ്റുകൾ വാഹനത്തിന് പ്രത്യേക രൂപം നൽകുന്നുണ്ട്. രണ്ട് കളർ ഓപ്ഷനുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്. മാറ്റ് ബ്ലാക്ക് സെക്ഷനുകളുള്ള ഇളം വെളുത്ത നിറത്തിലാണ് സ്റ്റാൻഡേർഡ് വേരിയൻറ് വരുന്നത്. അവൻറ് ഗാർഡ് സ്റ്റൈൽ ട്രിമിന് കറുപ്പ്/ഓറഞ്ച് സീറ്റും ഓറഞ്ച് വിൻഡ് ഡിഫ്ലെക്ടറും ഉള്ള മഗല്ലൻ ഗ്രേ മെറ്റാലിക് നിറം ലഭിക്കും. സ്കൂട്ടറിൽ സ്റ്റോറേജ് കമ്പാർട്ടുമെൻറുകളും ബിഎംഡബ്ല്യു ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ വശങ്ങളിലും മുൻവശത്തും സ്ഥിതിചെയ്യുന്നു.
ടൈപ്പ്-സി യുഎസ്ബി ചാർജിങ് പോർട്ടിനൊപ്പം വായുസഞ്ചാരമുള്ള മൊബൈൽ ചാർജിങ് കമ്പാർട്ടുമെൻറും ഉണ്ട്. സ്റ്റീൽ ഫ്രെയിമിൽ പിടിപ്പിച്ച മാഗ്നറ്റ് മോട്ടോറാണ് ബിഎംഡബ്ല്യു സിഇ 04ൽ ഉപയോഗിക്കുന്നത്. 15 കിലോവാട്ട് (20hp)ഒൗട്ട്‌പുട്ടും പരമാവധി 31KW അല്ലെങ്കിൽ 42hp കരുത്തും ബൈക്കിനുണ്ട്. പരമാവധി 120 കിലോമീറ്റർ വേഗത കൈവരിക്കാൻ ബൈക്കിനാകും. നഗര, ഹൈവേ യാത്രകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് ഇ.വിയെ പ്രാപ്തമാക്കും.
8.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ സ്‌കൂട്ടറിന് 130 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. 2.3 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 4 മണിക്കൂർ 20 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 6.9 കിലോവാട്ട് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ട് പൂർണമായി ചാർജ് ചെയ്യാനാകും.
ഇക്കോ, റോഡ്, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുണ്ട്. 10.25 ഇഞ്ച്, ഉയർന്ന റെസല്യൂഷനുള്ള ടിഎഫ്ടി ഡിസ്പ്ലേ വഴിയാണ് വാഹനത്തിെൻറ അധികസംവിധാനങ്ങളും നിയന്ത്രിക്കുന്നത്. ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്കൂട്ടർ 2022ൽ അന്താരാഷ്ട്ര വിപണിയിൽ എത്തും. നിലവിൽ ഇന്ത്യൻ വിപണിയിൽ വാഹനം എത്തിക്കുന്നതിനുള്ള പദ്ധതികളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.