ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ നിഖാത് സരീന് ഥാർ എസ്.യു.വി സമ്മാനിച്ച് മഹീന്ദ്ര. കായിക താരത്തിന് വാഹനം കൈമാറിയ വിവരം മഹീന്ദ്ര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ‘ഇന്ത്യയിലെ ഏറ്റവും മികച്ച ബോക്‌സിങ് ചാമ്പ്യൻ ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ്-റോഡറിനേക്കാൾ ഒന്നും കുറയാതെയുള്ളത് അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഈ വർഷം മാർച്ചിൽ നടന്ന 2023 ഐ.ബി. വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗം ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമസിനെ പരാജയപ്പെടുത്തിയാണ് നിഖാത് സരീൻ രാജ്യത്തിനായി സ്വർണം നേടിയത്. 2023 ഐ.ബി.എ വനിതാ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലെ ‘മഹീന്ദ്ര എമർജിങ് ബോക്‌സിങ് ഐക്കൺ’ അവാർഡിന്റെ ഭാഗമായാണ് എസ്.യു.വി നിഖാത് സരീന് ലഭിച്ചത്.
മഹീന്ദ്ര ഹൈദരാബാദ് വിതരണക്കാരിൽ നിന്നാണ് പുതിയ വാഹനം നൽകിയത്. നാപോളി ബ്ലാക്ക് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന എസ്.യു.വിയാണ് നിഖാത് സരീന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ സമ്മാനമായി ലഭിച്ച പണം കൊണ്ട് മെഴ്സസീഡ് ബെൻസ് വാങ്ങാനായിരുന്നു പദ്ധതിയെന്നും ഥാർ നൽകുമെന്ന് മഹീന്ദ്ര അറിയിച്ചതോടെ അത് ഉപേക്ഷിച്ചുവെന്നാണ് നിഖാത് പറഞ്ഞത്.
ബെൻസ് കാർ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച താരം ആ പണം ഉപയോഗിച്ച് മാതാപിതാക്കളെ ഉംറ ചെയ്യാനായി അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.