നിരത്തിലിറക്കി 30 സെക്കൻറിനുള്ളിൽ വാഹനം പിടിച്ചെടുത്ത് പൊലീസ്. യു.കെയിലെ നോർത്താംപ്ടൻഷെയർ നഗരത്തിലാണ് സംഭവം നടന്നത്. പുതുപുത്തൻ സിൽവർ കളർ റെനോ മേഗനാണ് പൊലീസ് കണ്ടുകെട്ടി കൊണ്ടുപോയത്. ഇൗ വിവരം നോർത്താംപ്ടൻഷെയർ പൊലീസ് തന്നെയാണ് തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെ പുറത്തുവിട്ടത്. ഷോറൂമിൽ നിന്ന് പുറത്തിറക്കി മുന്നോട്ട് കുതിക്കവേയാണ് വാഹനം പൊലീസിന് മുന്നിൽപെടുന്നത്.
ഡ്രൈവിങ്ങിൽ ചെറിയപന്തികേട് തോന്നിയ പൊലീസ് വണ്ടി തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇൻഷുറൻസ് പേപ്പർ ഇെല്ലന്ന് കണ്ടെത്തിയത്. വാഹനം നിരത്തിൽ ഇറക്കുന്നതിനുമുമ്പ് ഇൻഷുറൻസ് തരപ്പെടുത്താൻ ഉടമക്കായില്ല. ഇതോടെ പൊലീസ് കാർ പിടിച്ചെടുക്കുകയായിരുന്നു. 'പൊലീസ് വാഹനത്തെ ഇടിക്കുന്നതിെൻറ വക്കിലെത്തിയാണ് കാർ ഡ്രൈവർ രക്ഷപ്പെട്ടത്. തുടർന്നുനടത്തിയ പരിശോധനയിൽ വാഹനത്തിന് ഇൻഷുറൻസ് ഇെല്ലന്ന് തിരിച്ചറിയുകയായിരുന്നു. ഇൗ സമയം ഉടമതന്നെയാണ് വാഹനം വാങ്ങിയിട്ട് 30 സെക്കൻറ് മാത്രമേ ആയുള്ളു എന്ന് ഞങ്ങളോട് പറഞ്ഞത്. നിർഭാഗ്യവശാൽ വാഹനം പിടിച്ചെടുക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു'-പൊലീസ് അറിയിച്ചു.
This vehicle almost has a head on with our motor. The driver then told officers he brought the car 30 seconds ago and for once this was actually true. Unfortunately took his chances not insuring it. And well you all know what happens next.. #Seized #s3812BRANDHAM pic.twitter.com/O5XF3oboGO
— Northampton Hub Specials (@NNSpecials) November 18, 2020
ലോകെത്ത എല്ലായിടങ്ങളിലും വാഹനം ഇൻഷ്വർ ചെയ്യാതെ റോഡിലോ പൊതുസ്ഥലത്തോ ഓടിക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ വലിയ തുക പിഴനൽകണം. ഒക്ടോബറിൽ നോർത്താംപ്ടൻഷെയർ പോലീസ് ആരംഭിച്ച റോഡ് സുരക്ഷാ കാമ്പയിനിടെ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ട്രാഫിക് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.