സ്വന്തം കാർ മുങ്ങിത്താഴു​േമ്പാഴും സെൽഫിയെടുത്ത്​ യുവതി; അവസാനം സംഭവിച്ചത്​...

സ്വന്തം വാഹന​െത്ത സ്​നേഹിക്കാത്തവരായി ആരാണുള്ളത്​. എന്നാൽ അതിനും മുകളിൽ സ്വന്തത്തെ സ്​നേഹിച്ച ഒരു പെൺകുട്ടിയുടെ കഥയാണിനി പറയാൻ പോകുന്നത്​. കനത്ത മഞ്ഞുവീഴ്ചയില്‍ തണുത്തുവിറച്ചുകൊണ്ടിരിക്കുകയാണ് കാനഡ. എവിടെ നോക്കിയാലും മഞ്ഞായതുകൊണ്ടു റോഡും തോടുമൊന്നും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്.


മഞ്ഞില്‍ പുതഞ്ഞ നദിക്ക് സമീപത്തൂടെ കാറോടിക്കവേയാണ്​ യുവതിയുടെ വാഹനം അപകടത്തില്‍പെട്ടത്. ഇതിനിടെ കാറിൽ നിന്ന്​ പുറത്തുവന്ന യുവതി എങ്ങിനെയെങ്കിലും രക്ഷപ്പെടാനല്ല ശ്രമിച്ചത്​.തന്‍റെ കാർ മഞ്ഞുമൂടിയ വെള്ളത്തിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുമ്പോഴും കാറിനു മുകളില്‍ കയറി നിന്ന്​ യുവതി സെല്‍ഫി എടുക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് ശേഷം മാനോട്ടിക്കിന്‍റെ പ്രാന്തപ്രദേശത്തുള്ള റൈഡോ നദിയുടെ സമീപത്താണ് അപകടം നടന്നതെന്ന് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുപാളികള്‍ക്കിടയിലൂടെ കാര്‍ നദിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും വകവയ്ക്കാതെ കാറിനു മുകളില്‍ സെല്‍ഫി എടുക്കുകയാണ് യുവതി. പ്രദേശവാസികള്‍ രക്ഷിക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ പതറാതെ വേഗത്തിൽ മുങ്ങുന്ന കാറിനു മുകളിൽ ശാന്തയായി ഇരിക്കുകയായിരുന്നു ഇവർ. അവസാനം കയാക്ക് ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തകരുടെ ധൈര്യത്തെ ഒട്ടാവ പൊലീസ് പ്രശംസിച്ചു. 'ഭാഗ്യത്തിന് യുവതിക്ക്​ പരിക്കുകളൊന്നുമില്ല. കയാക്കും പ്രദേശവാസികളുടെ മനസാന്നിധ്യവുമാണ് യുവതിയെ രക്ഷിച്ചത്' പൊലീസ് ട്വീറ്റ് ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം വൈദ്യസഹായം സ്വീകരിക്കാന്‍ യുവതി വിസമ്മതിച്ചു. വാഹനം അപകടകരമായ രീതിയിൽ പ്രവർത്തിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Canadian Woman Snaps Selfie On Sinking Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.