ഡാഷ് കാമറ മുതൽ മൊബൈൽ ഹോൾഡറുകൾവരെ; ആമസോണിൽ കാർ ആക്സസറീസിന് വമ്പിച്ച വിലക്കിഴിവ്

ആമസോൺ പ്രൈം ഡേയുടെ ഭാഗമായി കാർ അക്സസറീസിന് വമ്പനിച്ച വിലക്കിഴിവ്. പ്രൈം വരിക്കാരെ ലക്ഷ്യമിട്ട് ജൂലൈ 23-24 തീയതികളിലാണ് പ്രൈം ഡേ ഓഫർ സെയിൽ നടക്കുന്നത്. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാത്തരം ആക്സസറികളും ഇങ്ങിനെ വാങ്ങാം. വാഹന കവറുകൾ, ഹാങ്ങറുകൾ, ചാർജറുകൾ, മൊബൈൽ ഫോൺ ഹോൾഡറുകൾ, നെക് കുഷ്യൻ, ക്ലിനിങ് ലിക്വിഡുകൾ, ക്ലീനിങ് ക്ലോത്തുകൾ, കാർ വാക്വം ക്ലീനർ തുടങ്ങി വിവിധ ഉത്പന്നങ്ങൾക്ക് 81 ശതമാനം വരെ വിലക്കുറവാണ് ആമസോണിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ ഉത്പന്നങ്ങളുടെ വിശദാംശങ്ങളും ആമസോൺ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 81 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുക.

ഡി.ഡി.പി.എ.ഐ മിനി കാർ ഡാഷ് ക്യാമറയ്ക്ക് 37 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. കാർ വാക്വം ക്വീനർക്ക് 62 ശതമാനം വരെയും മൈക്രോ ഫൈബർ ക്ലോത്തിന് 43 ശതമാനം വരെ ഇളവും ബോട്ട് ഡ്യുവൽ പോർട്ട് റാപ്പിഡ് കാർ ചർജറിന് 50 ശതമാനം വരെ ഇളവും കാർ ബാക് സീറ്റ് ഹെഡ്റെസ്റ്റ് ഹുക്കിന് 81 ശതമാനം വരെ ഇളവും റിയർ വ്യു മിറർ മൊബൈൽ ഹോൾഡറിന് 81 ശതമാനം വരെ ഇളവും നൽകുന്നുണ്ട്.

വാഹനങ്ങളുടെ അക്സ്സറികൾ കൂടാതെ മറ്റ് പ്രീമിയം ബ്രാൻഡുകളും ഈ ദിവസങ്ങളിൽ വിലകുറച്ച് വാങ്ങാം. അലൻ സോളി, വെറോ മോഡ, പ്യൂമ, അഡിഡാസ്, മമഎർത്ത്, മെയ്ബെലിൻ, ഫാസ്‌ട്രാക്ക്, ഫോസിൽ, അമേരിക്കൻ ടൂറിസ്റ്റര്‍, സ്കൈബാഗുകൾ, സവേരി പേൾസ്, മെലോറ, ചുംബക്, എന്നിവയുൾപ്പെടെ പ്രശസ്തവും ജനപ്രിയവുമായ നിരവധി ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടും. ഫാഷൻ, ബ്യൂട്ടി സെലക്ഷൻ എന്നിവയിൽ 50 മുതൽ 80 ശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക.സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറിക്ക് പുറമേ, ആമസോണ്‍ പ്രൈം അംഗങ്ങൾക്ക് മറ്റ് മികച്ച ഡീലുകളും ലഭിക്കും. ആമസോണ്‍ പ്രൈമിലൂടെ നിരവധി സിനിമ ടെലിവിഷന്‍ പ്രോഗ്രാമുകളും ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും,


സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും 40% വരെ ഓഫറാണുളളത്. വണ്‍പ്ലസ്, റെഡ്മി, സാംസങ്, ടെക്‌നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.

ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്ക് 75% വരെ ഓഫറുണ്ട്. ലാപ്‌ടോപ്പുകള്‍ക്ക് 40,000 രൂപ വരെയാണ് ഓഫര്‍. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും 75% വരെ ഓഫറുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. ഗെയിമിങ് ഹെഡ്‌ഫോണുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്.

കിച്ചണ്‍, ഹോം അപ്ലയന്‍സുകളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ പറ്റിയ സമയമാണിത്. ഉഗ്രന്‍ സാങ്കേതികവിദ്യകളും ആകര്‍ഷകമായ ഡിസൈനുകളുമുളള ഹോം അപ്ലയന്‍സുകള്‍ക്ക് 70% വരെ ഓഫറുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്‌റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍.


Tags:    
News Summary - car accessories you can buy online from Amazon for comfort & convenience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.