മര്യാദക്ക് വാഹനം ഒാടിക്കുന്നവരെപ്പോലും അപകടത്തിലാക്കുക എന്നത് ചില വലിയ വാഹന ഡ്രൈവർമാരുടെ ഹോബിയാണ്. ഉള്ള േറാഡിൽ പരമാവധി അടങ്ങിയൊതുങ്ങി പോയ ഒരു ആൾേട്ടാ ഉടമയെ ഒാവർടേക്ക് ചെയ്യാൻ ശ്രമിച്ച ട്രക്ക് ഏറെ അപകടകരമായ അവസ്ഥയിലാണ് നിരവധി വാഹനങ്ങളെ എത്തിച്ചത്. ഇൗ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. ദൃശ്യങ്ങളുടെ തുടക്കത്തിൽ കാണുന്നത് ചുവന്ന ഒാൾേട്ടാ യും പിന്നിലായി വരുന്ന ട്രക്കുമാണ്. ഒരിടത്തുവച്ച് ആൾേട്ടായെ മറികടക്കാൻ ട്രക്ക് ശ്രമിക്കുന്നു. എതിരെ ടിപ്പർ വരുന്നത് കാരണം ഒാവർടേക്ക് ചെയ്യാനാകാതെ ട്രക്ക് പിന്നിലേക്ക് മാറുന്നു. ഇതിനിടെ ഒാടിക്കൊണ്ടിരുന്ന ആൾേട്ടായിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ആൾേട്ടാ റോഡിൽ നിരങ്ങിനീങ്ങുകയായിരുന്നു. വാഹനങ്ങളുടെ വേഗം കുറവായതിനാൽ വൻ അപകടം ഒഴിവായി. രസകരമായ കാര്യം ഒാവർടേക്കിങ് പാടില്ലെന്ന് നേർരേഖയിൽ വരയിട്ട് റോഡ് വിഭജിച്ചിരിക്കുന്ന ഭാഗത്താണ് ഇതെല്ലാം അരങ്ങേറുന്നുവെന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.