ഒാവർടേക്കിങ്ങിൽ കർശന നിയന്ത്രണമുള്ള സ്ഥലങ്ങളാണ് പാലങ്ങളും ഫ്ലൈഒാവറുകളും. എന്നാൽ ചിലർ ഇവിടേയും തങ്ങളുടെ ഡ്രൈവിങ് വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള വേദികളാക്കും. അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്ത് ഫ്ലൈഒാവറിൽ നടന്ന അപകട ദൃശ്യം ഇത്തരത്തിലുള്ളതാണ്. അമിതവേഗവും അലക്ഷ്യമായ ഓവർ ടേക്കിങ്ങുമാണ് ദുരന്തകാരണം. അമിതവേഗതയിൽവന്ന മഹീന്ദ്ര ൈസലോവാഹനം ഫ്ലൈഒാവറിലെ വളവിൽ ഒാവർടേക്കിങ് നടത്തുകയായിരുന്നു.
ഒാവർടേക്ക് ചെയ്യവേ എതിരേവന്ന മാരുതി ആൾേട്ടായിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈലോ റോഡിൽ തലകുത്തി മറിഞ്ഞു. റോഡിലൂടെ നിരങ്ങിനീങ്ങിയ സൈലോ ഫ്ലൈഒാവറിെൻറ ബാരിയറിൽ ഇടിച്ചാണ് നിന്നത്. അപകട ദൃശ്യങ്ങൾ കേരള മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. റോഡുകളും പാലങ്ങളും സർക്കസ് വേദികളല്ല എന്ന കാപ്ഷനോടെയാണ് ദൃശ്യങ്ങൾ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.