ഇന്ധന നികുതി: കേന്ദ്രം കൈക്കലാക്കിയത്​ 3.34 ലക്ഷം കോടി ; പെട്രോളിന്​ വില ഉയർത്തിയത്​ 76 തവണ

2021 സാമ്പത്തിക വർഷത്തിൽ ഇന്ധനത്തി​െൻറ എക്സൈസ് തീരുവയിനത്തിൽ കേന്ദ്രം കൈക്കലാക്കിയത്​ 3.34 ലക്ഷം കോടി. 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണിത്​. പെട്രോളിൽ നിന്ന് നികുതിയായി 1,01,598 കോടിയും ഡീസലിൽ നിന്ന് 2,33,296 കോടിയുമാണ്​ പിടിച്ചെടുത്തത്​. ജൂലൈ 19ന് പാർലമെൻറിൽ വെളിപ്പെടുത്തിയതാണ്​ ഇൗ വിവരങ്ങൾ. പെട്രോളിനേക്കാൾ ഇരട്ടിയിലധികമാണ്​ ഡീസലി​െൻറ നികുതി വരുമാനം. ചരക്ക്,യാത്രാ വാഹനങ്ങൾ ഉൾപ്പടെ ഡീസലിനെ ആശ്രയിക്കുന്നതാണ്​ കാരണം. വിപണിയിലെ വിലക്കയറ്റത്തിന്​ കാരണവും ഡീസലി​ൽ വരുന്ന അധികച്ചിലവാണ്​.

നികുതി വരുമാനം ഉയർന്നത്​ 88 ശതമാനം

ഇക്കാലയളവിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 76,73 മടങ്ങ് ഉയർന്നിട്ടുണ്ട്​. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്​ ഇന്ധന നികുതി വരുമാനം 88 ശതമാനമാണ്​ വർധിച്ചിരിക്കുന്നത്​. കോവിഡ്​ ലോക്​ഡൗൺ കാരണം സാമ്പത്തിക വർഷത്തി​െൻറ ആദ്യ മാസങ്ങളിൽ വാഹന ഉപയോഗവും ഇന്ധന വാങ്ങലുകളും കുറവായിരുന്നു. ലോക്​ഡൗണുകൾ അയയുന്നതോടെ വരും നാളുകളിൽ കൂടുതൽ നികുതിക്കൊള്ളക്ക്​ വഴിയൊരുങ്ങുമെന്നും സൂചനയുണ്ട്​.

2020 മാർച്ച് പകുതിയോടെയാണ്​ ഇന്ധനവില ക്രമാതീതമായി വർധിക്കാൻ തുടങ്ങിയത്​. പെട്രോളിന് ലിറ്ററിന് 19.98 രൂപ (2019 ജൂലൈ 6 മുതൽ പ്രാബല്യത്തിൽ), 22.98 രൂപ (2020 മാർച്ച് 14 മുതൽ), തുടർന്ന് 32.98 രൂപ (2020 മെയ് 6 മുതൽ) വർധിച്ചിട്ടുണ്ട്​. ഡീസലിന് ലിറ്ററിന് 15.83 രൂപ എക്സൈസ് തീരുവ ഉണ്ടായിരുന്നു (2019 ജൂലൈ 6 മുതൽ). ഇത് 18.83 രൂപയായി (2020 മാർച്ച് 14 മുതൽ) 69 ശതമാനം ഉയർന്ന് 31.83 രൂപയായി (2020 മെയ് 6 മുതൽ).


ലോക്​സഭയിൽ പെട്രോളിയം സഹമന്ത്രി രമേശ്വർ ടെലിയുടെ രേഖാമൂലമുള്ള മറുപടി പ്രകാരം പെട്രോളി​െൻറ വില 76 തവണയും ഡീസലി​​െൻറ വില 73 മടങ്ങും വർധിച്ചു. 12 മാസത്തിനുള്ളിൽ രാജ്യ തലസ്​ഥാനമായ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 20.97 രൂപയും ഡീസലിന് 18.58 രൂപയും വർധിച്ചു. വ്യവസായ നഗരമായ മുംബൈയിലാക​െട്ട ഒരു ലിറ്റർ പെട്രോളിന് 21.70 രൂപയും ഡീസലിന് 22.77 രൂപയും വർധിച്ചു. കണക്കുകൾ പ്രകാരം പെട്രോളിന് 10 തവണയും ഡീസലിന് 24 തവണയും വില കുറഞ്ഞു. പെട്രോളിന് 153 ദിവസവും ഡീസലിന് 168 ദിവസവും വർധനവോ കുറവോ ഉണ്ടായില്ല. കേന്ദ്രത്തിനൊപ്പം സംസ്​ഥാനങ്ങളും നികുതി വർധിപ്പിച്ചതിനാൽ അതുവഴിയുള്ള ആശ്വാസവും പൗരന്മാർക്ക്​ ലഭിച്ചിട്ടില്ല.

വിലയുടെ പകുതിയിലധികവും നികുതി

പെട്രോളി​േൻറയും ഡീസലി​േൻറയും വിലയുടെ പ്രധാന ഭാഗം നികുതികളാണ്. ഉദാഹരണത്തിന്, 2021 ജൂലൈ 16 ന് ഡൽഹിയിൽ പെട്രോളിന് 101.54 രൂപയാണ് വില. ഇതിൽ 32.40 ശതമാനം (32.90 രൂപ) എക്സൈസ് തീരുവയും 23 ശതമാനം (23.43 രൂപ) സംസ്ഥാന വാറ്റും ആണ്. രണ്ട് നികുതികളും ചേർന്നാൽ പെട്രോൾ ലിറ്ററിന് 56.33 രൂപ അല്ലെങ്കിൽ 55.467 ശതമാനം നികുതിയായി അടയ്ക്കുന്നു.

ജൂലൈ 16 ന് തലസ്ഥാന നഗരത്തിൽ ലിറ്ററിന് 89.87 രൂപ വിലവരുന്ന ഡീസലിനെ സംബന്ധിച്ചിടത്തോളം, എക്സൈസ് തീരുവ 31.80 രൂപ അല്ലെങ്കിൽ 35.38 ശതമാനമാണ്. വാറ്റ് റീട്ടെയിൽ വിലയുടെ 13.14 രൂപ അല്ലെങ്കിൽ 14.62 ശതമാനം. ഈ രണ്ട് നികുതികളും ചേർന്ന് 44.94 രൂപയാണ് വരുന്നത്​. ഇത്​ ആകെ വിലയുടെ 50 ശതമാനം വരും.


ഇന്ധന വില കുറയുമോ?

പെട്രോൾ, ഡീസൽ വില ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ്​ മേഖലയിലുള്ളവർ പറയുന്നത്​. 2020 മെയ് മുതൽ പ്രതിദിനം 9.6 ദശലക്ഷം ടൺ ഉൽ‌പാദനം കുറച്ച ഒപെക് 2021 ഓഗസ്റ്റ് മുതൽ പ്രതിദിനം 400,000 ബാരൽ വിതരണം വർധിപ്പിക്കാൻ സമ്മതിച്ചിരുന്നു. എന്നാലിത്​ അസംസ്​കൃത എണ്ണവിലയിൽ വലിയ കുറവുണ്ടാക്കാൻ പര്യാപ്​തമല്ല.

മിക്ക ആഗോള സമ്പദ്‌വ്യവസ്ഥകളും, പ്രത്യേകിച്ചും യു‌എസ്‌എ, യൂറോപ്പ്, ചൈന എന്നിവ കോവിഡ്​ മറികടന്ന്​ സജീവമായാൽ ഗതാഗത, ഷിപ്പിംഗ് വ്യവസായങ്ങളിൽ നിന്നുള്ള ഇന്ധന ആവശ്യം വർധിക്കും. 2020 ഏപ്രിലിൽ ബാരലിന് 19.90 ഡോളറായിരുന്നു ക്രൂഡ്​ ഒായിൽ വില. നിലവിലിത്​ ക്രമേണ ഇയർന്ന്​ ബാരലിന് 70 ഡോളറായിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.