വി​േൻറജ്​ വാഹനങ്ങളെ നിർവ്വചിച്ച്​ കേന്ദ്രം; കൈവശം വയ്​ക്കുന്നതിന്​ പുതിയ മാനദണ്ഡങ്ങൾ

വി​േൻറജ്​ കാറുകൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം. ഇൗ മാസം 15ന്​ പുറത്തിറക്കിയ കരട്​ വിജ്ഞാപനത്തിലാണ്​ വി​േൻറജ്​ കാറുകളെ നിർവ്വചിക്കുകയും ഇവ കൈവശം വയ്​ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്​തത്​. പുതിയ നിയമം അനുസരിച്ച്​ 50 വർഷത്തിന്​ മുകളിൽ പഴക്കമുള്ള വാഹനങ്ങളെയാണ്​ വി​േൻറജ് അല്ലെങ്കിൽ ക്ലാസിക്​ ​ആയി പരിഗണിക്കുക. ഇത്തരം വാഹനങ്ങൾ പുതുതായി രജിസ്​റ്റർ ചെയ്യുന്നതിന്​ 20,000 രൂപയും രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപയും ചെലവാകും. വി​േൻറജ്​ വാഹനങ്ങളെ സ്ഥിരവും വാണിജ്യപരവുമായ ഉപയോഗങ്ങളിൽ നിന്ന്​ വിലക്കിയിട്ടുമുണ്ട്​.

രജിസ്ട്രേഷൻ നിയമങ്ങൾ

വി​േൻറജ് വാഹനങ്ങളുടെ രജിസ്ട്രേഷനോ പുനർ രജിസ്ട്രേഷനോ ഉടമകൾ ചില രേഖകൾ ഹാജരാക്കേണ്ടതുണ്ട്​. സാധുവായ ഇൻഷുറൻസ് പോളിസി, വാഹനം ഇറക്കുമതി ചെയ്​തതാണെങ്കിൽ എൻട്രി ബിൽ, പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ്​ വാഹനം നിയമപരമായി കൈവശം വയ്​ക്കാൻ വേണ്ടത്​. ഇത്തരം വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ ഫോർമാറ്റ് നൽകാനും തീരുമാനമായി. പുതിയ ഫോർമാറ്റ് അനുസരിച്ച്​ സ്റ്റേറ്റ് കോഡ്​, വി​േൻറജ് വാഹനത്തെ സൂചിപ്പിക്കാൻ VA എന്ന എഴുത്ത്​, രണ്ട് മുതൽ നാല്​ അക്കങ്ങളുള്ള നമ്പർ എന്നിവ ക്രമത്തിൽ നൽകും. അതത് സംസ്ഥാന രജിസ്​റ്ററിങ്​ അതോറിറ്റിയാവും ഇവ അനുവദിക്കുക. പുതിയ സർട്ടിഫിക്കറ്റ് 10 വർഷത്തേക്ക് സാധുവായിരിക്കും. തുടർന്ന്, രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപ നൽകണം. ഇത് 5 വർഷത്തേക്ക് സാധുവായിരിക്കും. പിന്നീടും വാഹനം കൈവശം വയ്​ക്കുന്നവർ രജിസ്​ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കണം.

വിൽക്കുന്നത്​ എങ്ങിനെ

വി​േൻറജ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള പുതിയ നിയമങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. വാഹനം വിൽക്കുന്നതും വാങ്ങുന്നതും 90 ദിവസത്തിനുള്ളിൽ അതാത്​ സംസ്​ഥാന വാഹന അതോറിറ്റിയെ അറിയിക്കണം. വി​േൻറജ് വാഹനങ്ങൾ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാൻ പാടില്ല. നിലവിൽ ഇത്തരം വാഹനങ്ങൾ ഉള്ളവരിലധികവും അവ സ്​ഥിരം ഉപയോഗിക്കുന്നവരല്ല. സ്ക്രാപ്പേജ് പോളിസി വന്നതിനുശേഷം വി​േൻറജ്​ വാഹന ഉടമകളിൽ ഉടലെടുത്തേ ആശങ്ക മാറ്റാൻ പ​ുതിയ നീക്കം സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.