ജാപ്പനീസ് വിപണിക്കായി വാഗണറിെൻറ പുതിയ പതിപ്പ് അവതരിപ്പിച്ച് സുസുകി. തെന്നിനീങ്ങുന്ന വാതിലുകളുള്ള ഇൗ ചന്തക്കാരെൻറ പേര് സ്മൈൽ എന്നാണ്. പരമ്പരാഗത വാഗണറിനേക്കാൾ ഉയരംകൂടിയ മോഡലാണിത്. കൂടാതെ ഓൾ-വീൽ ഡ്രൈവ് ഒാപ്ഷനും വാഹനത്തിന് നൽകിയിട്ടുണ്ട്.
ചതുരവടിവിലുള്ള വാഹനത്തിന്, ഒരു എൻട്രി ലെവൽ ട്രിമ്മും ടോപ്പ് വേരിയൻറും ലഭിക്കും. സുസുകി വാഗണർ സ്മൈലിെൻറ വില യഥാക്രമം 1.29 ദശലക്ഷം യെൻ (ഏകദേശം 8.30 ലക്ഷം) മുതൽ 1.71 ദശലക്ഷം യെൻ (ഏകദേശം 44 11.44 ലക്ഷം) എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. വർഷത്തിൽ സ്മൈലിെൻറ 60,000 യൂനിറ്റുകൾ വിൽക്കാനാണ് സുസുകി പദ്ധതിയിടുന്നത്.
രൂപം വാനിേൻറത്
മിനി വാൻ പോലെ രൂപകൽപ്പന ചെയ്ത വാഹനത്തിന് ഇരുവശത്തും സ്ലൈഡിങ് ഡോറുകൾ ലഭിക്കും. ക്രോമിൽ പൊതിഞ്ഞ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ലംബരൂപത്തിലുള്ള ടെയിൽലാമ്പുകൾ എന്നിവ പ്രത്യേകതയാണ്. പരന്ന മേൽക്കൂരയുള്ള വാഗണർ സ്മൈലിന് സാധാരണ മോഡലിനേക്കാൾ 45 എംഎം ഉയരം കൂടും. ഡ്യുവൽ-ടോൺ നിറങ്ങളും സ്മൈലിന് ഭംഗി കൂട്ടുന്നുണ്ട്. സ്മൈലിെൻറ അകത്തളത്തിനും സുസുകി പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.
വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും ഡ്യുവൽ-ഷേഡ് തീമിലുള്ള ഡാഷ്‌ബോർഡും ഉള്ളിലെ പ്രത്യേകതയാണ്. അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ കസ്റ്റമൈസേഷൻ ഓപ്ഷനുകളായ റൂഫ് റെയിലുകൾ, അലോയ് വീലുകൾ, ബോഡി കിറ്റുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 657 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 58 എൻഎം ആണ് പരമാവധി ടോർക്. സി.വി.ടി ട്രാൻസ്മിഷനാണ് ഗിയർബോക്സിന്. ഫ്രണ്ട്-വീൽ അല്ലെങ്കിൽ ഓൾ-വീൽ-ഡ്രൈവ് വേരിയൻറ് തിരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.