ഡൽഹി: റോയൽ എൻഫീൽഡ് വാഹനങ്ങളുടെ അവശിഷ്ടങ്ങൾകൊണ്ട് പുതിയൊരു ഇലക്ട്രിക് ബൈക്ക് നിർമിച്ച് ഒമ്പതാം ക്ലാസുകാരൻ. ഡൽഹി സുഭാഷ്നഗറിലെ സർവ്വോദയ ബാലവിദ്യാലയത്തിലെ രാജൻ എന്ന 15കാരനാണ് ഇ.വി ബൈക്ക് നിർമിച്ചത്. പുതിയ ബൈക്കിന് പണമായിട്ട് 45,000 രൂപ മാത്രമേ ചിലവായുള്ളു എന്ന് കുട്ടി പറയുന്നു. വാഹനത്തിെൻറ അവശിഷ്ടങ്ങൾ ശേഖരിക്കാൻ മൂന്ന് മാസവും വാഹനം അസംബ്ൾ ചെയ്യാൻ മൂന്ന് ദിവസവുമാണ് എടുത്തത്. ഇതിനുമുമ്പ് ഒരു ഇലക്ട്രിക് സൈക്കിൾ നിർമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല. സൈക്കിളിെൻറ സ്പീഡ് കൺട്രോൾ യൂനിറ്റ് നിർമിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. അന്ന് വാഹനത്തിൽ സഞ്ചരിക്കവേ രാജന് അപകടം പറ്റുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
കോവിഡ് 19 ലോക്ഡൗൺ കാലത്ത് രാജൻ മെക്കാനിക്കുകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുകയും ബൈക്ക് നിർമാണം പഠിക്കുകയും ചെയ്തു. 'എെൻറ താമസസ്ഥലത്തിനടുത്തുള്ള മോട്ടോർ ഷോപ്പിൽ പോയി സാങ്കേതിക കാര്യങ്ങളെപറ്റി ഞാൻ ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു'-രാജൻ പറഞ്ഞു. 'വാഹനം നിർമിക്കാൻ കഴിയില്ലെന്ന് എെൻറ പിതാവിന് ആശങ്കയുണ്ടായിരുന്നു. പക്ഷേ അമ്മ പൂർണമായും സപ്പോർട്ട് ചെയ്തു'-രാജൻ കൂട്ടിച്ചേർത്തു. രാജൻ കുട്ടിക്കാലം മുതൽ ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗിച്ച് കളിക്കാൻ ഇഷ്ടപ്പെടാറുണ്ടായിരുെന്നന്ന് പിതാവ് ദശരഥ് ശർമ്മ എ.എൻ.െഎയോട് പറഞ്ഞു.
ഇ-ബൈക്ക് ഉണ്ടാക്കുന്ന കാര്യത്തിൽ അവൻ എന്നോട് കള്ളം പറഞ്ഞിരുന്നു. ഒരു ബൈക്ക് റീസൈക്കിൾ ചെയ്യാൻ സ്കൂളിൽ നിന്ന് അസൈൻമെൻറ് ലഭിച്ചതായി പറഞ്ഞായിരുന്നു ബൈക്ക് നിർമാണം'-പിതാവ് പറഞ്ഞു. 'വെൽഡിങ്ങിനിടെ പലതവണ അവന് പരിക്കേറ്റിരുന്നു. ജോലിത്തിരക്ക് കാരണം പ്രൊജക്റ്റിൽ അവനെ സഹായിക്കാൻ എനിക്ക് സമയമില്ലായിരുന്നു. മുഴുവൻ സമയവും അവൻ തനിച്ചായിരുന്നു'-ദശരഥ് ശർമ്മ പറഞ്ഞു. 'സർക്കാർ ആവശ്യമായ പിന്തുണ നൽകിയാൽ അവന് രാജ്യത്തിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'-അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.