ടീം ഇന്ത്യയുടെ വെടിക്കെട്ട് താരം ശിഖർധവാനെ കൂട്ടുകാർ വിളിക്കുന്നത് ഗബ്ബർ എന്നാണ്. കളിക്കളത്തിൽ ഇടക്കിടെ ഷോലെയിലെ ഗബ്ബർ സിങ്ങിെൻറ ഡയലോഗ് പറയുന്നതിനാൽ വീണുകിട്ടിയ പേരാണത്. ശിഖർ അടുത്തിടെ ഒരു വാഹനം സ്വന്തമാക്കി. ബി.എം.ഡബ്ല്യുവിെൻറ പെർഫോമൻസ് വിഭാഗമായ എം ബാഡ്ജോടുകൂടിയ എം 8 കൂപ്പെയാണ് വാഹനം. എം 8നെ നമ്മുക്ക് വേണമെങ്കിൽ ബീമറിെൻറ ഗബ്ബർ എന്ന് വിളിക്കാം. കാരണം ജർമൻ വാഹനഭീമെൻറ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും കരുത്തുകൂടിയ വാഹനമാണിത്. ശിഖർ ധവാൻ കാർ ഏറ്റുവാങ്ങുന്നതിെൻറ ചിത്രങ്ങൾ ബിഎംഡബ്ല്യു ഇന്ത്യ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
രൂപം
കൂപ്പെ മോഡലായതിനാൽ മേൽക്കൂര ചരിഞ്ഞിറങ്ങുന്ന രൂപമാണ് എം 8ന്. സൈഡ് പ്രൊഫൈലിലാണ് ഇത് വ്യക്തമായി കാണാനാവുക. ഇതൊരു രണ്ട് ഡോർ വാഹനമാണ്. മെച്ചപ്പെട്ട എയറോഡൈനാമിക്സിനായി സൈഡ് ഫെൻഡറിൽ എയർ വെൻറുകൾ നൽകിയിട്ടുണ്ട്. വലിയ 20 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിന് സ്പോർട്ടി ലുക് നൽകും. 420 ലിറ്റർ ബൂട്ട് സ്പെയ്സാണ് മറ്റൊരു പ്രത്യേകത.
സൂപ്പർ കാർ നിലവാരത്തിലുള്ള പെർഫോമൻസ് ആണ് എം 8െൻറ ഹൈലൈറ്റ്. വാഹനത്തിെൻറ ഭാരം കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും ബിഎംഡബ്ല്യു പലയിടത്തും കാർബൺ ഫൈബർ ഉപയോഗിച്ചിട്ടുണ്ട്. മേൽക്കൂര ഏതാണ്ട് മുഴുവനായും കാർബൺ ഫൈബറിലാണ് നിർമിച്ചിരിക്കുന്നത്. പിന്നിൽ, എം സ്പെക് റിയർ ഡിഫ്യൂസറും ഇരട്ട ടെയിൽ പൈപ്പുകളുള്ള ഇരട്ട ഫ്ലോ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും കാണാം. ആഡംബരത്തികവാർന്ന ഇൻറീരിയറാണ് വാഹനത്തിന്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, മെറിനോ ലെതർ അപ്ഹോൾസറി, ഹാർമൻ സൗണ്ട് സിസ്റ്റം, എം സ്പോർട്സ് സീറ്റുകൾ, ആംബിയൻറ് ലൈറ്റിങ്, പാർക് അസിസ്റ്റ് പ്ലസ്, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, വയർലെസ് ചാർജിങ്, ബിഎംഡബ്ല്യു ഡിസ്പ്ലേ കീ തുടങ്ങി ഏറ്റവും മികച്ച സവിശേഷതകൾ വാഹനത്തിന് സ്വന്തമാണ്.
എഞ്ചിൻ
4.4 ലിറ്റർ, ട്വിൻ-ടർബോ വി 8 എഞ്ചിനിൽ നിന്നാണ് എം 8 പവർ എടുക്കുന്നത്. എഞ്ചിൻ 592 ബിഎച്ച്പി കരുത്തും 750 എൻഎം ടോർക്കും സൃഷ്ടിക്കും. ഇത് 8-സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു, കൂടാതെ എം-സ്പെക് എക്സ് ഡ്രൈവ് ഫോർവീൽ സിസ്റ്റം ഉപയോഗിച്ച് എല്ലാ ചക്രങ്ങളിലേക്കും കരുത്തുനൽകാനും എം 8നാകും. 3.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. ബിഎംഡബ്ല്യു എം 8ന് 2.18 കോടി രൂപയാണ് വില. മെർസിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി, റേഞ്ച് റോവർ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ആഡംബര കാറുകൾ ശിഖർ ധവാൻ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.