വാഹനം ഒാടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക പാഠവും മര്യാദയുമാണ് മദ്യപിച്ച് വാഹനം ഒാടിക്കരുത് എന്നത്. ലോകത്ത് എല്ലായിടത്തും ഇൗ നിയമം ഒരുപോെലയാണ്. രാജ്യത്തെ പ്രധാനമന്ത്രിയും ഒാഫീസ് ക്ലർക്കും ഒരുപോലെ പാലിക്കേണ്ട നിയമങ്ങളിലൊന്ന്. എന്നാൽ നമ്മുടെ രാജ്യത്ത് അവസരം കിട്ടിയാൽ മദ്യപിച്ചവരും വാഹനം ഒാടിക്കും. 'ഒാടിച്ചു നോക്കിയാൽ എങ്ങിനിരിക്കും' എന്ന് അറിയാനാണ് ചിലരുടെ യാത്ര. ഇത്തരക്കാർ അപകടത്തിൽപ്പെടുക മാത്രമല്ല മറ്റുള്ളവരെ അപകടത്തിൽചാടിക്കുകയും ചെയ്യും. ഇതിനെതിരേ പ്രചരണ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്സൈബരാബാദ് പൊലീസ്. സിസിടിവി വീഡിയോ ആണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്.
മദ്യപിച്ച് വാഹനം ഒാടിക്കുന്ന ബൈക്ക് യാത്രികെൻറ ലക്കുംലഗാനുമില്ലാത്ത പോക്കാണ് വീഡിയോയിലുള്ളത്. ഇത്തരക്കാരെ നാടൻഭാഷയിൽ 'പാമ്പ്' എന്നാണ് വിളിക്കാറുള്ളത്. ഇത്തരമൊരു പാമ്പാണ് നമ്മുടെ കഥയിലെ നായകൻ. ഹെൽമെറ്റ് റിയർവ്യൂ മിററിൽ തൂക്കിയിട്ടായിരുന്നു ടിയാെൻറ അഭ്യാസം. റോഡിലേക്ക് കയറിയതും ഒരു മോട്ടോർ സൈക്കിൾ അടുത്തുകൂടിപോയതോടെ ബാലൻസ് നഷ്ടപ്പെട്ട് ഇയാൾ കമഴ്ന്നടിച്ച് വീഴുകയായിരുന്നു. പിന്നാലെ വന്ന ഒരാൾ ഇയാളെ പിടിച്ച് എഴുന്നേൽപ്പിച്ച് വിടുന്നുണ്ടായിരുന്നു. തുടർന്ന പാമ്പുകളെ ഒാർമിപ്പിക്കും വിധം തിരക്കേറിയ റോഡിൽ വളഞ്ഞും പുളഞ്ഞും ഇയാൾ യാത്ര ചെയ്യുന്നതും വീഡിയോയിലുണ്ട്. അവസാനം ഒന്നും അറിയാതെവന്ന ഒരു സാധുവിെൻറ കാറിൽ ഇടിച്ച് റോഡിലേക്ക് വീഴുകയാണ്.
മദ്യപിച്ച് ഒരിക്കലും വാഹനം ഒാടിക്കരുത്
മദ്യപിച്ചുകൊണ്ട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഡ്രൈവിങ്. മദ്യം മനുഷ്യെൻറ എല്ലാത്തരം റിഫ്ലക്സ് പ്രവർത്തനങ്ങളേയും മന്ദഗതിയിലാക്കും. ഡ്രൈവിങിൽ ഏറ്റവും ആവശ്യമുള്ളതും ചടുലമായ ശാരാരിക പ്രവർത്തനങ്ങളാണ്. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്കിട്ടാൽ അത് മനസിലാക്കി നമ്മളും ബ്രേക് ചെയ്യേണ്ടതുണ്ട്. ഇതിന് ലഭിക്കുന്ന സമയം വളരെകുറവാണുതാനും. മദ്യം ഉള്ളിലുണ്ടെങ്കിൽ നമ്മുടെ ആക്ഷനുകൾ വീണ്ടും വൈകും. പെട്ടെന്ന് ഒരാൾ റോഡ് മുറിച്ചുകടന്നാലും ഇതുതന്നെയാണ് അവസ്ഥ. മദ്യപാനം നമ്മെ മാത്രമല്ല മറ്റുള്ളവരേയും അപകടത്തിലാക്കുമെന്ന് സാരം.
മദ്യം ഏറ്റവുമധികം ബാധിക്കുന്ന മറ്റൊരുകാര്യം ഏകാഗ്രതയെയാണ്. ഡ്രൈവിങ് സമയത്ത് നാം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ട്രാഫിക് ലൈറ്റുകൾ, സീബ്രാ ക്രോസിങ്, വേഗത പരിധി, പാതകൾ, മറ്റ് വാഹനങ്ങൾ തുടങ്ങിയവ. മദ്യത്തിെൻറ സ്വാധീനം അൽപ്പമെങ്കിലും ഉണ്ടെങ്കിൽ ഇവയോടുള്ള ശ്രദ്ധ പാളിപ്പോകാനിടയുണ്ട്. മദ്യം കാരണം കാഴ്ചയും കുറയുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. കാഴ്ച മങ്ങുകയും കണ്ണിെൻറ ചലനം നിയന്ത്രിക്കാനാവാതിരിക്കുകയും ചെയ്താൽ അപകടം ഉറപ്പാണ്. രാത്രിയിലാണ് ഇത് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.