കോഴിക്കോട്: നമ്മുടെ പപ്പുച്ചേട്ടന്റെ സ്വന്തം താമരശ്ശേരി ചുരമല്ലേ ഒന്ന് ചിൽ ചെയ്തേക്കാം എന്ന് വിചാരിച്ച യുവാക്കൾക്ക് കിട്ടിയത് നല്ല മുട്ടൻ പണി. മുന്നിൽ ചിൽ ചെയ്തവർ അറിഞ്ഞില്ല പിന്നിൽ ക്യാമറയുമായി ആളുെണ്ടന്ന്. അവസാനം മോട്ടോർ വാഹന വകുപ്പും പൊലീസും സംഭവം സീനാക്കിയതോടെ ലൈസൻസും ആർ.സിയും റദ്ദാക്കുമെന്ന അവസ്ഥയിലാണ് യുവാക്കൾ.
താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളാണ് ക്യാമറയിൽ കുടുങ്ങിയത്. ബുധനാഴ്ച രാത്രിയോടെയാണ് മലപ്പുറം റജിസ്ട്രേഷനിലുള്ള കാറിൽ കോടമഞ്ഞിലൂടെ അപകടകരമായ രീതിയിൽ യാത്ര നടത്തുകയായിരുന്നു ഇവർ. ഓടുന്ന കാറിൽ വിൻഡോയ്ക്ക് പുറത്തേക്ക് എഴുന്നേറ്റു നിന്നാണ് അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. മലപ്പുറം രജിസ്‌ട്രേഷനുള്ള കാറില്‍ വയനാട്ടിലേക്ക് വിനോദയാത്ര പോയ അരീക്കോട് സ്വദേശികളായ നാല് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് വിദ്യാര്‍ഥികളാണ് ഗ്ലാസ് താഴ്ത്തി അപകടയാത്ര നടത്തിയത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു.
കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീഷ് പി.ജി പറഞ്ഞു. കാറില്‍ ഉണ്ടായിരുന്ന നാലുപേരും മോട്ടോര്‍ വാഹനവകുപ്പിന്റെ ചേവായൂര്‍ ഓഫീസില്‍ ഹാജരായി. റോഡില്‍ അഭ്യാസപ്രകടനം നടത്തിയതിന് യുവാക്കള്‍ക്ക് എതിരെ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനത്തിന്റെ ആർസി റദ്ദാക്കുന്നത് ഉൾപ്പെടെ അധികൃതർ പരിഗണിക്കുന്നുണ്ട്.
ചുരത്തിൽ ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങളാണ് വരുത്തിവയ്ക്കാറുള്ളത്. താമരശ്ശേരി ചുരത്തിൽ ഒമ്പത് ഹെയർപിൻ വളവുകളുണ്ട്. ഭാരമേറിയ ചരക്കുലോറികളും ദീർഘദൂര ബസ്സുകളുമടക്കമുള്ളവ കടന്നുപോവുന്ന റോഡിന് വീതിയും കുറവാണ്. ഇവിടെ അഭ്യാസപ്രകടനം നടത്തിയത് നിയമത്തിന്റെ പരസ്യലംഘനമാണ്. തൊട്ടുപിറകെ വന്ന വാഹനത്തിലെ യാത്രക്കാരാണ് അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.