ന്യൂഡൽഹി: ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ലോ ഫ്ലോര്‍ ഇലക്ട്രിക് ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഒരാൾ മരിച്ച സംഭവം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. ഡല്‍ഹിയിലെ രോഹിണി സെക്ടർ 3ൽ യാത്രക്കാര്‍ ആരുമില്ലാതെ വന്ന ബസ് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നവംബർ 4നായിരുന്നു സംഭവം.
സോഷ്യൽ മീഡിയയിൽ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അമിതവേഗതയിൽ വന്ന ബസ് ഒരു ഇ-റിക്ഷയിലും പിന്നീട് ഒരു കാറിലും ഇടിക്കുകയായിരുന്നു. ഇതിന് ശേഷവും മുന്നോട്ടുപാഞ്ഞു ബസ് നടപ്പാതയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നിരവധി ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചു കയറി. യാത്രക്കാരെ എല്ലാം ഇറക്കിയ ശേഷം ബസ് ഡിപ്പോയിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയം റോഡ് മുറിച്ച് കടക്കാൻ നില്‍ക്കുകയായിരുന്ന യുവാവാണ് അപകടത്തില്‍ മരണപ്പെട്ടത്.
ഉച്ചയ്ക്ക് 2.45 ന് രോഹിണി സെക്ടർ 3ൽ മദർ ഡിവൈൻ സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. സൗത്ത് രോഹിണി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ രണ്ടുപേരെ ഡോ. ബാബാ സാഹിബ് അംബേദ്കർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാല്‍, ഇതില്‍ ഒരാള്‍ മരണപ്പെടുകയായിരുന്നു.
ബസിന്‍റെ ഡ്രൈവര്‍ സന്ദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അപസ്മാരം പോലെ വന്ന് ആരോഗ്യം പെട്ടെന്ന് വഷളാവുകയും ബസ് നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തുവെന്നാണ് ഡ്രൈവര്‍ നൽകിയിട്ടുള്ള മൊഴി. സന്ദീപിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
दिल्ली: DTC बस के ड्राइवर को आया हार्ट अटैक, इसलिए हुआ हादसा। 4 नवंबर को हुए सड़क हादसे का सीसीटीवी आया सामने...#Delhi #DTC #CCTV pic.twitter.com/HWrNd4O9ys
— iMayankofficial 🇮🇳 (@imayankindian) November 11, 2023
ഡ്രൈവർക്ക് ഹാർട്ട് അറ്റാക്ക്
അപകടത്തിൽപ്പെട്ട ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഡ്രൈവിങ് സീറ്റിൽ നിന്ന് ഒരു വശത്തേക്ക് വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നയാളേയും വിഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.