കാത്തിരുന്ന് വാങ്ങിയ വാഹനം എട്ടിെൻറ പണി നൽകിയാൽ എന്തുചെയ്യും. ഇത്തരമൊരു ധർമസങ്കടത്തിലാണ് ഡൽഹി സ്വദേശിനിയായ പെൺകുട്ടി. റജിസ്ട്രേഷൻ നമ്പറിെൻറ അക്ഷരങ്ങളാണ് ഇവിടത്തെ വില്ലൻ. ഇതുമൂലം വാഹനം പുറത്തിറക്കാനാകാതെ വിഷമിക്കുകയാണ് യുവതി. ഡെയ്ലി ഒ ന്യൂസ് പോർട്ടലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ പെൺകുട്ടിക്ക് പിതാവാണ് കഴിഞ്ഞ ദീപാവലിക്ക് സ്കൂട്ടർ സമ്മാനിച്ചത്.ജനക്പുരിയിൽ നിന്ന് നോയിഡയിലേക്കാണ് പെണ്‍കുട്ടിയുടെ പതിവ് യാത്ര. യാത്രാസമയക്കൂടുതലും ദില്ലി മെട്രോയിലെ തിരക്കും കാരണം തനിക്ക് സ്‍കൂട്ടി വാങ്ങിത്തരണമെന്ന് പെൺകുട്ടിതന്നെയാണ് പിതാവിനോട് ആഗ്രഹം പറഞ്ഞത്. ആറ്റുനോറ്റിരുന്ന് ലഭിച്ച സ്കൂട്ടിക്ക് രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം.
വാഹനത്തിന് ആര്‍ടി ഓഫീസില്‍ നിന്ന് 'DL 3S EX' എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റാണ് ലഭിച്ചത്. ഷേഖ് സരായ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസാണ് വാഹനത്തിന് രജിസ്ട്രേഷന്‍ നമ്പർ പ്ലേറ്റ് നൽകിയത്. റജിസ്‌ട്രേഷന്‍ നമ്പറിൽ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏതു വാഹനമാണെന്നതിന്റെ സൂചന, പുതിയ സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. ഇതനുസരിച്ച് പുതിയ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിൽ എസ്.ഇ.എക്‌സ് എന്ന് ചേർക്കേണ്ടിവരും.
യുവതിയുടെ നമ്പർപ്ലറ്റിലെ 'DL' ഡൽഹിയേയും '3' എന്ന സംഖ്യ ജില്ലയെയും സൂചിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് 'S' എന്ന അക്ഷരം. ബാക്കിയുള്ള രണ്ട് അക്ഷരങ്ങൾ 'EX' ആണ്. ഇത് നിലവിൽ സരായ് കാലേ ഖാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പിന്തുടരുന്ന സീരിസാണ്. അതിനാൽ, നമ്പർ പ്ലേറ്റിൽ DL 3S EX എന്നാണ് എഴുതുന്നത്.
നമ്പർ പ്ലേറ്റിന്റെ പേരിൽ അയൽവാസികൾ തന്നെ പരിഹസിക്കുകയാണെന്നാണ് പെൺകുട്ടിയുടെ പരാതി. പോകുന്നിടത്തെല്ലാം മോശം കമൻറുകൾ ലഭിക്കുന്നതായും പെണ്‍കുട്ടിയും കുടുംബവും പറയുന്നു. ഇതോടെ പിതാവ് ഡീലർഷിപ്പുകാരെ ബന്ധപ്പെടുകയും നമ്പർ മാറ്റി നല്‍കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഡീലർ ഈ അഭ്യർഥന നിരസിച്ചു. മറ്റ് പലർക്കും ഇതേ നമ്പർ പ്ലേറ്റ് ലഭിച്ചിട്ടുണ്ടെന്നും മാറ്റിനൽകാനാവില്ലെന്ന് ഡീലർ പറഞ്ഞതായും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
നിയമപ്രകാരം ഡീലർഷിപ്പിന് നമ്പർ മാറ്റിനൽകാനാവില്ല. ആർടിഒ എക്‌സ് സീരീസ് തീരുന്നത് വരെ ഈ നമ്പർ പ്ലേറ്റ് സീരീസ് തുടരും എന്ന് ചുരുക്കം. ഇരുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷനിൽ മാത്രമാണ് ഈ പ്രശ്‌നമുള്ളത്. ഒറ്റ നിരയിൽ എഴുതിയിരിക്കുന്ന സ്കൂട്ടറിന്റെ മുൻ നമ്പർ പ്ലേറ്റിനുമാത്രമാണ് ഈ പ്രശ്നം വന്നിട്ടുള്ളത്. രണ്ടു നിരയായതിനാൽ പിൻ നമ്പർ പ്ലേറ്റിൽ മുകളിലും താഴെയുമായിട്ടാണ് എസ്, ഇ.എക്‌സ് എന്നിവ വരുന്നത്.
നമ്പർ മാറ്റാനാകില്ലെന്ന് ഡൽഹി ഗതാഗത കമ്മീഷണർ കെ.കെ. ദാഹിയ ദേശീയ മാധ്യമത്തോട് പറഞ്ഞു. 'ഒരു വാഹനത്തിന് അനുവദിച്ച നമ്പർ മാറ്റാൻ വ്യവസ്ഥയില്ല. രജിസ്റ്റർ നമ്പർ സൃഷ്ടിക്കുന്ന പ്രക്രിയയിൽ കൃത്യമായി പിന്തുടരുന്ന ഒരു നിയമമുണ്ട്. ഇത് മാറ്റാനാകില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.