ഹെൽമെറ്റ് വയ്ക്കുക എന്നത് ഇപ്പോഴും നമ്മിൽ പലർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. കനത്ത പിഴയുണ്ടാകുമെന്ന ഭയമാണ് ഒരുപരിധിവരെയെങ്കിലും ഹെൽമെറ്റുകൾ വയ്ക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. ഹെൽമെറ്റ് എങ്ങിനെയാണ് ജീവൻ രക്ഷാ ഉപാധിയാകുന്നത് എന്ന് കാണിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഡൽഹി പൊലീസ്.
ബൈക്ക് ഓടിക്കുന്ന ഒരാൾ പാഞ്ഞുവന്ന് തെന്നിമാറി തൂണിൽ ഇടിക്കുന്നതും പിന്നീട് ഇയാളുടെ തലയിലേക്ക് പോസ്റ്റ് ഒടിഞ്ഞുവീഴുന്നതുമാണ് വിഡിയോയിലുള്ളത്. ഡൽഹി പോലീസ് ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽനിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗുതുതരമായ അപകടത്തിലും ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ ആൾ രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. വിഡിയോ 1.5 ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യയിലുടനീളം റോഡപകടങ്ങളിൽ ഓരോ മണിക്കൂറിലും 18 പേർ മരിച്ചു എന്നാണ് കണക്ക്. വർഷം 1.55 ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് സാരം. ഇതുവരെയുള്ള ഒരു കലണ്ടർ വർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 3.71 ലക്ഷം പേർക്ക് പരിക്കേറ്റു. ഇരുചക്ര വാഹന യാത്രികരാണ് മരിക്കുന്നവരിൽ വലിയൊരു ശതമാനമെന്നും കണക്കുകൾ പറയുന്നു.
God helps those who wear helmet !#RoadSafety#DelhiPoliceCares pic.twitter.com/H2BiF21DDD
— Delhi Police (@DelhiPolice) September 15, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.