പുണ്യനദിയായ ഗംഗയിൽ വാഹനം ഇറക്കിയതിനും കഴുകിയതിനും പിഴശിക്ഷയുമായി ഉത്തരാഖണ്ഡ് പൊലീസ്. ഡല്‍ഹിയില്‍ നിന്നുള്ള ആറ് വിനോദസഞ്ചാരികളെ പൊലീസ് പിടികൂടി പിഴ ചുമത്തിയത്. 'മര്യാദ' ഓപറേഷന്‍ പ്രകാരമാണ് കുഴപ്പക്കാരായവര്‍ക്ക് പിഴ ചുമത്തിയതെന്ന് ഹരിദ്വാർ പൊലീസ് പറയുന്നു.
'ഓപ്പറേഷന്‍ മര്യാദ' പ്രകാരം 2021 ജൂലൈ മുതല്‍ 10 പോലീസുകാരടങ്ങുന്ന സംഘം ഗംഗാ തീരത്ത് ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. പുണ്യസ്ഥലത്ത് വിനോദസഞ്ചാരികള്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയാല്‍ പിടികൂടുകയാണ് ഇവരുടെ ദൗത്യം. നീല്‍ധാര മേഖലയിലൂടെ ഒഴുകുന്ന ഗംഗാ നദിക്ക് നടുവില്‍ ഒരു എസ്.യു.വി പാര്‍ക്ക് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. യുവാക്കള്‍ കാര്‍ കഴുകുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് എസ്.യു.വി പിടിച്ചെടുത്തു. തുടർന്ന് യുവാക്കൾക്ക് പിഴ ചുമത്തുകയായിരുന്നു.
മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗ നദി ശുദ്ധീകരിക്കാനും അത് മലിനമാക്കുന്നത് തടയാനും സര്‍ക്കാര്‍ ഗൗരവമായ നടപടികളാണ് സ്വീകരിക്കുന്നത്. ഹില്‍ സ്റ്റേഷനുകളിലും പുണ്യ സ്ഥലങ്ങളിലും വാഹനങ്ങൾ കൊണ്ടുപോകുന്ന വിനോദസഞ്ചാരികള്‍ പരിസ്ഥിതി സംരക്ഷിക്കാനും അവിടുത്തെ പവിത്രത ഉറപ്പാക്കുകയും ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
നേരത്തേ ഥാറിന്റെ എതിരാളിയായ മാരുതി ജിംനി 5 ഡോറിന്റെ പരസ്യ ചിത്രീകരണവും വിവാദമായിരുന്നു. 'ദുര്‍ബലമായ ആവാസവ്യവസ്ഥ'യില്‍ പരസ്യം ചിത്രീകരിച്ചതിന് ലഡാക്ക് എംപിയില്‍ നിന്നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത്.
ജിംനിയുടെ പരസ്യ ചിത്രീകരണത്തിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലഡാക്കിലെ പ്രശസ്തമായ പാംഗോങ്ങ് തടാകത്തിലൂടെ ജിംനി ഓടിക്കുന്നതായിരുന്നു വിഡിയോയിലുള്ളത്. ലഡാക്കില്‍ നിന്നുള്ള ബിജെപി ലോക്‌സഭാംഗം ജംയാങ് സെറിംഗ് നംഗ്യാല്‍ ആണ് ട്വിറ്ററിലൂടെ മാരുതി സുസുക്കിയെ രൂക്ഷമായി വിമര്‍ശിച്ചത്. നിരുത്തരവാദപരമെന്നാണ് പരസ്യചിത്രീകരണത്തെ ലഡാക്ക് എംപി വിശേഷിപ്പിച്ചത്. വാണിജ്യ ലാഭത്തിനുവേണ്ടി ദുര്‍ബലമായ ആവാസവ്യവസ്ഥയെ നശിപ്പിക്കരുതെന്നും ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാനും ആവശ്യമായ നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പാഗോങ്ങ് തടാകത്തില്‍ ചിത്രീകരിച്ച ജിംനിയുടെ പരസ്യ വീഡിയോ വൈറലായെങ്കിലും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.