ഉദയ്പൂര്‍: തകരാറിലായ വാഹനം കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ച് ഉടമ. എസ്.യു.വി കാര്‍ വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ തകരാറിലാതിനെ തുടർന്നാണ് നടപടി. ഉദയ്പൂര്‍ സ്വദേശിയായ രാജ് കുമാര്‍ ഗയാരി എന്നയാളാണ് ചെവ്വാഴ്ച കാര്‍ കഴുതയേക്കൊണ്ട് കെട്ടിവലിപ്പിച്ചത്. 17 ലക്ഷത്തിലധികം രൂപ മുടക്കി വാങ്ങിയ കാര്‍ സ്ഥിരമായി കേട് വരാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കടുത്ത നടപടി സ്വീകരിച്ചതെന്നാണ് രാജ് കുമാര്‍ പറയുന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
രാജ് കുമാറിന്റെ അമ്മാവൻ ശങ്കർലാൽ മാദ്രിയാണ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഷോറൂമിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ഹ്യൂണ്ടായ് കാർ വാങ്ങിയത്. കാര്‍ വാങ്ങിയതിന് പിന്നാലെ സ്ഥിരമായി തകരാര്‍ വരാന്‍ തുടങ്ങിയെന്ന് ഉടമ പറയുന്നു. സഹായത്തിനായി ഷോറൂമില്‍ വിളിച്ചപ്പോള്‍ ലഭിച്ച പ്രതികരണം ഇഷ്ടപ്പെടാത്തതിന് പിന്നാലെയാണ് കാറുടമയുടെ നടപടി. ഷോറൂം ജീവനക്കാരെ പരിഹസിക്കാന്‍ ഉദ്ദേശമിട്ട് ചെയ്ത പ്രവര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചെണ്ടയും മറ്റും കൊട്ടിയായിരുന്നു ഈ കെട്ടിവലിപ്പിക്കല്‍. ട്രാഫിക് ബ്ലോക്കിനിടയിലും പൊരി വെയിലിലുമാണ് രണ്ട് കഴുതകളെകൊണ്ട് എസ്.യു.വി കെട്ടിവലിപ്പിച്ചത്
Never mess with #indians#Udaipur: 18 lakh car broke down, the owner dragged it with donkeys and sent it back to the showroom,
— Siraj Noorani (@sirajnoorani) April 26, 2023
Angry car owner called the showroom but they didn't help. So, he used donkeys to pull his car. Watch why he did that.#hyundai #donkeypullcar #creta pic.twitter.com/OZMsMoFXyd
നിരവധി തവണ തള്ളി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടും സാധ്യമാകാതെ വന്നതോടെയാണ് ഇങ്ങിനെ ചെയ്യേണ്ടി വന്നതെന്നാണ് യുവാവ് പറയുന്നത്. സംഭവത്തിൽ ഒരുവിഭാഗം ആളുകൾ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. പൊരി വെയിലിൽ കഴുതയെ ഉപദ്രവിക്കുകയാണ് വാഹന ഉടമ ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം. കഴുതയ്ക്കുള്ള വിവേകം പോലും മനുഷ്യന് ഇല്ലാതെ പോയെന്നും വിമർശകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.