വഴിയിൽ നിന്ന് തടസം നീക്കുക എന്നത് ആര് ചെയ്താലും നല്ല കാര്യമാണ്. എന്നാൽ തിരക്കുള്ള റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നതിനിടെ അങ്ങിനെ ചെയ്യാൻ നമ്മിൽ പലരും മുതിരാറില്ല. എന്നാലങ്ങിനെയൊരു പ്രവർത്തികൊണ്ട് ദുബായ് രാജകുമാരന്റെ ശ്രദ്ധയിൽപ്പോലും എത്തിയിരിക്കുകയാണ് ഒരു യുവാവ്.
പാക് സ്വദേശി അബ്ദുള്‍ ഹക്കിമാണ് ഇപ്പോള്‍ ദുബായ് നഗരത്തിലെ ചര്‍ച്ചാ വിഷയം. തിരക്കേറിയ റോഡില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റുന്ന അബ്ദുള്‍ ഹക്കിമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അഭിനന്ദനങ്ങള്‍ ഹക്കിമിനെ തേടി എത്തുന്നത്. ദുബായ് കേന്ദ്രമായ ഫുഡ് ഡെലിവറി ആപ്പാണ് 'തലാബ്'. ഇതിന്റെ ഡെലിവറി ഏജന്റാണ് ഹക്കീം. ഡെലിവറി ചെയ്യാന്‍ പോകുന്ന സമയത്താണ് അപകടം ഉണ്ടാക്കുന്ന വിധത്തില്‍ കട്ട റോഡില്‍ കിടക്കുന്നത് ഹക്കിമിന്റെ കണ്ണില്‍പ്പെടുന്നത്. ഈ സമയം ഹക്കീം ട്രാഫികിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി കട്ടകൾ എടുത്തുമാറ്റി. ട്രാഫികിൽ വാഹനത്തിൽ ഉണ്ടായിരുന്നയാളാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്.
' ആദ്യം തന്നെ കട്ട ഞാന്‍ കണ്ടിരുന്നു പക്ഷെ കാര്യമാക്കിയില്ല. പിന്നീട് ഒരു കാര്‍ കട്ടയില്‍ തട്ടി നിയന്ത്രണം വിടുന്നതു കണ്ടു. അങ്ങനെയാണ് അത് അവിടുന്ന് എടുത്ത് മാറ്റാം എന്ന് തീരുമാനിച്ചത്.' ഹക്കിം പറയുന്നു. എല്ലാവരാലും പ്രശംസിക്കപ്പെടണം എന്ന് വിചാരിച്ചിട്ടില്ല. താന്‍ ചെയ്തത് ഒരു വലിയ കാര്യമായി കരുതുന്നുമില്ലെന്ന് ഹക്കിം പറഞ്ഞു. തലാബ് ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് തന്റെ വീഡിയോ ശ്രദ്ധ നേടുന്ന വിവരം അറിഞ്ഞതെന്നും ഈ യുവാവ് പറയുന്നു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഹക്കിമിനെ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 'ദുബായ് നഗരത്തില്‍ നടന്ന ഈ ദൈവികമായ ഈ പ്രവര്‍ത്തി അംഗീകരിക്കപ്പെടേണ്ടതാണ്. ആരെങ്കിലും ഈ മനുഷ്യന്റെ അടുത്തേയ്ക്ക് എന്നെ എത്തിക്കൂ' എന്നാണ് അദ്ദേഹം കുറിച്ചത്. 27കാരനായ ഹക്കിമിന് നാട്ടിലേക്ക് സൗജന്യ ടിക്കറ്റും ഓഫര്‍ ചെയ്തിട്ടുണ്ട് കമ്പനി ഉടമസ്ഥര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.