തന്റെ പ്രിയ കാറുകളിൽ രണ്ടാമൻ ഇവൻ; ഗ്യാരേജിലെ അടുത്ത വാഹനം പരിചയപ്പെടുത്തി ദുൽഖർ -വിഡിയോ

കഴിഞ്ഞ ദിവസമാണ് സ്വകാര്യമായി കൊണ്ടുനടന്ന വാഹനശേഖരം എല്ലാവർക്കുമായി പരിചയപ്പെടുത്താൻ നടൻ ദുൽഖർ സൽമാൻ ആരംഭിച്ചത്. ക്ലാസിക് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടൻ അതിൽ ചിലതിനെ മാത്രമാണ് കാർ പ്രേമികൾക്കായി പരിചയപ്പെടുത്തുന്നത്. ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് ചെയ്യാതിരുന്നതെന്നും ദുല്‍ഖര്‍ ആദ്യ വിഡിയോയിൽ പറഞ്ഞിരുന്നു. തന്റെ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്റെ പ്രിയ വാഹനങ്ങളിൽ രണ്ടാമൻ ഒരു ബെൻസ് ആണെന്ന് ദുൽഖർ പറയുന്നു. ബെൻസിന്റെ 2011 മോഡൽ സ്​പോർട്സ് കാറായ എസ്.എൽ.എസ് എ.എം.ജി ആണീ വാഹനം. എന്നെങ്കിലും ഈ വാഹനം സ്വന്തമാക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ദുൽഖർ പറഞ്ഞു. 'ഇത് ഭാവിയിലെ ക്ലാസിക് ആണെന്ന് എനിക്ക് തോന്നിയിരുന്നു. അത് ശരിയാണെന്ന് കാലം തെളിയിച്ചു. 8 വർഷമായി ഈ വാഹനം എന്റെ കൂടെ ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'-ദുൽഖർ കൂട്ടിച്ചേർത്തു. ഇത്ര മികച്ച എഞ്ചിനും സൗണ്ടും ഉള്ള വാഹനങ്ങൾ കുറവാണെന്നും നടൻ വിഡിയോയിൽ പറയുന്നുണ്ട്. ബട്ടർ ഫ്ലൈ ഡോറുകളോടുകൂടി കാർ വാതിലുകൾ തുറന്നുവയ്ക്കുമ്പോൾ പറക്കാനൊരുങ്ങുന്ന ചിത്ര ശലഭത്തെ അനുസ്മരിപ്പിക്കും.


ബി.എം.ഡബ്ല്യുവിന്റെ 2002 മോഡൽ എം 3 ആണ് ആദ്യ വിഡിയോയിൽ ദുൽഖർ പരിചയപ്പെടുത്തിയ കാർ. ഈ എഡിഷനെയാണ് താന്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറായി കണക്കാക്കുന്നതെന്നും നടന്‍ പറയുന്നു. 'കുറെയേറെ നാളായി ഞാന്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു കാര്യമാണിത്. പക്ഷെ, പതിവുപോലെ ഓവര്‍തിങ്ക് ചെയ്ത് മാറ്റിവെക്കുകയായിരുന്നു. ഞാന്‍ ഇന്‍സെന്‍സിറ്റീവായ ഒരാളാണെന്നോ പൊങ്ങച്ചക്കാരനാണെന്നോ കരുതുമെന്നായിരുന്നു എന്റെ ആശങ്ക. പക്ഷെ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്ന ലക്ഷകണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഇതാണ് ഏറ്റവും നല്ല വഴിയിതാണ് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ്'-ദുല്‍ഖര്‍ പറയുന്നു.

Full View

Tags:    
News Summary - Dulquer introduces the next vehicle in his garage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.