കുറച്ചുനാളുകൾക്ക് മുമ്പാണ് നിരത്തിൽ കുതിച്ചുപാഞ്ഞ മൂന്ന് സ്പോർട്സ് കാറുകളുടെ വീഡിയൊ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബൈക്കിൽ പിൻതുടന്ന രണ്ട് ചെറുപ്പക്കാരാണ് വീഡിയൊ എടുത്തത്. ഒരു പോർഷെയും ലംബൊർഗിനിയുമായിരുന്നു കോട്ടയം പാലാ ഭാഗത്ത് എം.സി റോഡിലൂടെ പാഞ്ഞത്.
പോർഷെ ദുൽഖറിെൻറയും ലംബൊർഗിനി പൃഥ്വിരാജിെൻറയുമാണെന്ന് അന്നുതന്നെ ആരാധകർ പറഞ്ഞിരുന്നു. വാഹനങ്ങൾ വേഗപരിധി ലംഘിച്ചിട്ടുണൊ എന്നറിയാൻ അന്ന് വാഹന പനിശോധന വിഭാഗം അന്വേഷണവും നടത്തിയിരുന്നു. എന്നാൽ സാധാരണ വാഹനങ്ങളുടെ വേഗതയിൽ തന്നെയാണ് അവർ സഞ്ചരിച്ചതെന്നും നിയമലംഘനം ഉണ്ടായിട്ടില്ലെന്നും കെണ്ടത്തുകയും ചെയ്തു.
എന്നാലീ വാഹനങ്ങളിൽ ഉണ്ടായിരുന്നത് ദുൽഖറും പൃഥ്വിയും തന്നെയാണൊ എന്ന് ആർക്കും ഉറപ്പില്ലായിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂടിനോടൊപ്പമുള്ള സ്വകാര്യ ചാനലിെൻറ ഇൻറർവ്യൂവിലാണ് അത് തങ്ങൾതന്നെയായിരുന്നെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. 'ഞങ്ങൾ എം.സി റോഡ് വഴി പാലാവരെ ഒന്ന് പോയതാണ്.
ആരാധകരിലാരൊ അതിെൻറ വീഡിയൊ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഞങ്ങൾ ഒാവർ സ്പീഡിലാണൊ എന്ന് മോേട്ടാർവാഹന വകുപ്പ് പരിശോധിച്ചിരുന്നു. എന്നാൽ വേഗത കുടുതൽ ഇെല്ലന്നും ഞങ്ങൾ നല്ല കുട്ടികളാണെന്നും അവർക്ക് മനസിലായി'-പ്രിഥ്വിരാജ് പറഞ്ഞു. പഴയ ദൃശ്യങ്ങൾ കാട്ടിയായിരുന്നു സുരാജ് പൃഥ്വിയോട് സംഭവം സംബന്ധിച്ച് ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.