തനിക്ക് സ്വന്തമായുള്ള പ്രിയ വാഹനങ്ങൾ ആരാധകർക്കായി പരിചയപ്പെടുത്തുന്ന നടൻ ദുൽഖർ സൽമാന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. ക്ലാസിക് കാറുകളുടെ വലിയൊരു ശേഖരം തന്നെ സ്വന്തമായുള്ള ആളാണ് ദുൽഖർ. അതിൽ ചിലതാണ് നടൻ കാർ പ്രേമികൾക്കായി പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ കാർ വിഡിയോയ്ക്ക് താഴെ വന്ന കമന്റിന് ദുൽഖർ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
ബ്രോ, നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശരാശരി 10 കിലോമീറ്ററെങ്കിലും വേഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും വിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്', എന്നായിരുന്നു ആരാധകന്റെ കമന്‍റ്. ഇതിന് ദുൽഖർ മറുപടിയും നൽകിയിട്ടുണ്ട്.
'അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂർ റോഡുകളിൽ ഞാൻ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്' എന്നായിരുന്നു ദുല്‍ഖർ നൽകിയ മറുപടി.
ബി.എം.ഡബ്ല്യുവിന്റെ 2002 മോഡൽ എം 3 ആണ് തന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട കാറെന്ന് ദുല്‍ഖര്‍ പറയുന്നു. ഈ എഡിഷനെയാണ് താന്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറായി കണക്കാക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രിയ വാഹനങ്ങളിൽ രണ്ടാമൻ ഒരു ബെൻസ് ആണെന്ന് ദുൽഖർ പറയുന്നു. ബെൻസിന്റെ 2011 മോഡൽ സ്പോർട്സ് കാറായ എസ്.എൽ.എസ് എ.എം.ജി ആണീ വാഹനം. എന്നെങ്കിലും ഈ വാഹനം സ്വന്തമാക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ദുൽഖർ പറഞ്ഞു.
'ഇത് ഭാവിയിലെ ക്ലാസിക് ആണെന്ന് എനിക്ക് തോന്നിയിരുന്നു. അത് ശരിയാണെന്ന് കാലം തെളിയിച്ചു. 8 വർഷമായി ഈ വാഹനം എന്റെ കൂടെ ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'-ദുൽഖർ കൂട്ടിച്ചേർത്തു. ഇത്ര മികച്ച എഞ്ചിനും സൗണ്ടും ഉള്ള വാഹനങ്ങൾ കുറവാണെന്നും നടൻ വിഡിയോയിൽ പറയുന്നുണ്ട്. മൂന്നാമത് ദുൽഖർ പരിനയപ്പെടുത്തിയത് പോർഷെയുടെ 911 ജി.ടി 3 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.