ലോകത്തിലെ ഏറ്റവുംവലിയ വൈദ്യുത വാഹന നിർമാതാക്കളാണ് ടെസ്‌ല. കമ്പനിയേക്കാൾ പ്രശസ്തനായ സി.ഇ.ഒ ആണ് ടെസ്ലക്കുള്ളത്, പേര് ഇലോൺ മസ്‌ക്. ടെസ്ലയുടെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് സൈബർ ട്രക്ക്. വൈദ്യുത ട്രക്കുകൾ എന്ന സ്വപ്നമാണ് സൈബർ ട്രക്കിലൂടെ ടെസ്‌ല സാക്ഷാത്കരിച്ചത്. നിലവിൽ പൊതുജനങ്ങൾക്കായി ൈസബർ ട്രക്കുകൾ നിർമിക്കാൻ തുടങ്ങിയിട്ടില്ല. അമേരിക്കയിലെ ടെക്സാസിൽ തങ്ങളുടെ വമ്പൻ നിർമാണ സംരംഭമായ ജിഗാ ഫാക്ടറിയുടെ പണിപ്പുരയിലാണ് ടെസ്‌ല. ഇവിടേക്ക് പുത്തൻ സൈബർ ട്രക്ക് ഓടിച്ച് എത്തിയ ഇലോൺ മസ്കിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഫാക്ടറിയിൽ സൈബർ ട്രക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശത്തുകൂടിയാണ് മസ്‌ക് വാഹനം ഓടിച്ചത്. ടെക്സസിലെ ജിഗാഫാക്ടറി ഇപ്പോഴും നിർമാണഘട്ടത്തിലാണ്. ടെസ്‌ല മോഡൽ വൈ, മോഡൽ 3 കാറുകൾ നിർമ്മിക്കാനാവും ഫാക്ടറി പ്രധാനമായും ഉപയോഗിക്കുക. ഭാവിയിൽ സെമി ട്രക്കും സൈബർട്രക്ക് മോഡലുകളും ഇവിടെ നിർമിക്കുമെന്ന് സൂചനയുണ്ട്. ആരാധകർ പങ്കുവച്ച ചിത്രത്തിൽ കാണുന്നത് 2019 നവംബറിൽ പ്രദർശിപ്പിച്ച സൈബർ ട്രക്ക് മോഡൽ തന്നെയാണ്.
ടെക്സാസ് ഫാക്ടറിയിൽ സൈബർട്രക്ക് നിർമ്മിക്കുമെന്ന് അടുത്തിടെ ഇലോൺ മസ്‌ക് സ്ഥിരീകരിച്ചിരുന്നു. ടെസ്‌ല സൈബർട്രക്ക് ഈ വർഷാവസാനം മുതൽ ഉൽപാദനത്തിലേക്ക് ഒരുങ്ങുകയാണ്. വാഹനത്തിന്‍റെ പ്രീ-ഓർഡറുകൾ വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. ബുക്കിങ് ഇതിനകം ഒരു ദശലക്ഷം പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.